അബൂദബി അന്താരാഷ്ട്ര പുസ്തകമേളയില്‍ ഇന്ന് ജോസഫ് അന്നംകുട്ടി
text_fieldsഅബൂദബി: നാഷനല്‍ എക്സിബിഷന് സെന്ററില്‍ നടക്കുന്ന 32ാമത് അബൂദബി അന്താരാഷ്ട്ര പുസ്തകമേളയില്‍ മലയാളത്തില്‍നിന്ന് ഡി.സി ബുക്സ് പങ്കെടുക്കും. സാഹിത്യകാരന്മാര്, നൊബേല്‍ ജേതാക്കള്‍, പുസ്തക പ്രസാധകര് തുടങ്ങി പ്രമുഖര്‍ വിവിധ ദിവസങ്ങളിലായി പുസ്തകമേളയുടെ ഭാഗമാകും. മലയാളത്തില്‍നിന്ന് ജോസഫ് അന്നംകുട്ടി ജോസ് മേളയില്‍ പങ്കെടുക്കും. മെയ് 27 ശനിയാഴ്ച ഉച്ചക്ക് ഒന്നിന് ഹാള്‍ നമ്പര്‍ 12 ലെ ബര്‍സാ സ്റ്റേജില്‍ സ്നേഹം, കാമം, ഭ്രാന്ത് എന്ന വിഷയത്തില്‍ വായനക്കാരുമായി ഇവർ സംവദിക്കും.
മേയ് 28ന് ഉച്ചക്ക് ഒന്നി് ഷെഫ് വിക്കി രത്നാനി ഹാള്‍ നംമ്പര്‍ 12 ലെ വേള്‍ഡ് കസിന്‍സില്‍ മഹാരാഷ്ട്ര പ്രോണ്‍ പുലാവിന്റെ രുചി ആസ്വാദകര്‍ക്ക് പരിചയപ്പെടുത്തും. മലയാളത്തിലെ ഏറ്റവും പുതിയ പുസ്തകങ്ങള്‍, ബെസ്റ്റ് സെല്ലറുകള്‍ തുടങ്ങി എല്ലാ പുസ്തകങ്ങളും ഡി.സി ബുക്സ് പവലിയനില്‍ വായനക്കാര്‍ക്ക് ലഭ്യമാണ്. അബൂദബി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പിന്റെ ഭാഗമായ അറബിക് ലാംഗ്വേജ് സെന്ററാണ് മേളയുടെ സംഘാടകര്‍. വിവിധ ഭാഷകളിലുള്ള അഞ്ചുലക്ഷത്തിലേറെ പുസ്തകങ്ങളാണ് മേളയിലുള്ളത്.
ഓരോ വര്‍ഷവും പ്രത്യേക രാജ്യത്തെയും വ്യക്തിയെയുമാണ് മേളയില്‍ കേന്ദ്രീകരിക്കുകയെന്നതിനാല് ഈവര്‍ഷം തുര്‍ക്കിയെയും അറബ് സാമൂഹിക ശാസ്ത്രജ്ഞനും തത്ത്വചിന്തകനും ചരിത്രകാരനുമായ ഇബ്ന് ഖല്ദൂനെയുമാണ് പുസ്തകമേള ഉയര്‍ത്തിക്കാട്ടുന്നത്. കുട്ടികളെ ലക്ഷ്യമിട്ട് രചനാ, ചിത്രരചനാ പ്രവര്‍ത്തനങ്ങളും ശാസ്ത്ര പരീക്ഷണങ്ങളും മേളയില്‍ സജ്ജീകരിക്കും.
പരിഭാഷകരും പ്രസാധനാലയങ്ങളുമായി 200ലേറെ സ്ഥാപനങ്ങളാണ് പുസ്തകമേളയിലെത്തുക. 1.5 ലക്ഷത്തിലേറെ സന്ദര്‍ശകരെയാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. ശില്പശാലകള്, സെമിനാറുകള്‍, പാനല്‍ ചര്‍ച്ചകള്‍ തുടങ്ങിയ മേളയില്‍ അരങ്ങേറും. ഇതിനു പുറമേ ബ്ലാക്ക് ബോസ് സിനിമ മേളയില്‍ പ്രാദേശിക സിനിമകള്‍ പ്രദര്‍ശിപ്പിക്കും. കലാ പ്രദര്‍ശനങ്ങളും മേളയില്‍ അരങ്ങേറും. മേയ് 28ന് സമാപിക്കും. രാവിലെ ഒമ്പതു മുതല്‍ രാത്രി 10 വരെയാണ് സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.