ദുബൈ ജുമൈറ അഡ്രസ്​ ബീച്ച്​ റിസോർട്ടിൽ മെസ്സിയെ കാണാനെത്തിയ ജുനൈദും ഷാജി മുഹമ്മദലിയും

ജുനൈദ്​ മെസ്സിയെ കണ്ടു, കൊതി തീരുവോളം

ദു​ൈബ: ലയണൽ മെസ്സി എക്​സ്​പോയിലെത്തി മടങ്ങിയ വിവരമറിഞ്ഞ്​ നിരാശപൂണ്ടവരാണ്​ ദുബൈയിലെ ഫുട്​ബാൾ ഫാൻസ്​. കൈയെത്തും ദൂരത്ത്​ സൂപ്പർ താരമെത്തിയിട്ടും കാണാനോ സെൽഫിയെടുക്കാനോ കഴിഞ്ഞില്ലല്ലോ എന്നതായിരുന്നു അവരുടെ സങ്കടം. എന്നാൽ, ഇതിനിടയിൽ മെസ്സി താമസിക്കുന്ന ഹോട്ടലിലെത്തി നേരിൽ കാണുകയും സംസാരിക്കുകയും ഫോ​ട്ടോയെടുക്കുകയും ചെയ്​തു ഒരു ബാപ്പായും മകനും. തൃശൂർ ചാവക്കാട്​ സ്വദേശി ഷാജി മുഹമ്മദലിക്കും മകൻ മുഹമ്മദ്​ ജുനൈദിനുമാണ് ദുബൈയിൽ​ മെസ്സിക്കൊപ്പം സമയം ചെലവഴിക്കാൻ അവസരം ലഭിച്ചത്​. മെസ്സിയെ കണ്ടതിൽ അല്ല, മക​െൻറ ഏറ്റവും വലിയ ആഗ്രഹം സാക്ഷാത്​കരിച്ചതി​െൻറ സന്തോഷത്തിലാണ്​ ഷാജി മുഹമ്മദലി.

അർജൻറീനൻ താരത്തി​െൻറ കട്ട ഫാനാണ്​ ജുനൈദ്​. മെസ്സി ഏത്​ ക്ലബ്ബിലേക്ക്​ മാറിയാലും അതായിരിക്കും ജുനൈദി​െൻറ ഇഷ്​ട ക്ലബ്​. ലോകത്തി​െൻറ ഏതെങ്കിലുമൊരു മൂലയിൽ മെസ്സി കളിക്കുന്ന സ്​റ്റേഡിയത്തി​െൻറ ഗാലറിയിലിരുന്ന്​ അദ്ദേഹത്തെ കാണണം എന്നതായിരുന്നു ഏറ്റവും വലിയ ആഗ്രഹം. ക്രിസ്​റ്റ്യാനോയുടെയും ബ്രസീലി​െൻറയും ഫാനാണെങ്കിലും ഷാജിക്ക്​ മക​െൻറ ആഗ്രഹത്തി​െൻറ ആഴം മനസിലാക്കാൻ കഴിഞ്ഞിരുന്നു. മെസ്സിയുടെ അടുത്ത സുഹൃത്താണ്​ ഷാജിയുടെ ബോസി​െൻറ മകൻ. സ്വദേശി പൗരനായ ​അദ്ദേഹത്തോട്​ ത​െൻറ ആഗ്രഹം വെളിപ്പെടുത്തി. എന്നെങ്കിലും മെസ്സി ദുബൈയിൽ വരു​േമ്പാൾ നോക്കാമെന്ന്​ അദ്ദേഹം പറഞ്ഞിരുന്നു. താരം എക്​സ്​പോയിൽ എത്തിയ വിവരം അറിഞ്ഞ്​ ഷാജി സ്​പോൺസറെ വിളിച്ചു.

മെസ്സിയുമായി ജുമൈറ അഡ്രസ്​ ബീച്ച്​ റിസോർട്ടിൽ ഡിന്നർ ഉ​​ണ്ടെന്നും ആ സമയത്ത്​ ശ്രമിക്കാമെന്നുമായിരുന്നു അദ്ദേഹത്തി​െൻറ മറുപടി. തിങ്കളാഴ്​ച രാത്രി ഏഴ്​ മണിയോടെ അപ്രതീക്ഷിതമായി അദ്ദേഹത്തി​െൻറ മെസേജ്​ വന്നു. എട്ട്​ മണിക്ക്​ കാണാമെന്നായിരുന്നു സന്ദേശം. മെസ്സിയുടെ പ്രൈവറ്റ്​ സ്യൂട്ടിലാണ്​ കൂടിക്കാഴ്​ച ഒരുക്കിയത്​. സ്​പാനിഷിൽ മെസ്സി പറഞ്ഞതൊന്നും മനസിലായില്ലെങ്കിലും ജീവിതത്തിൽ മറക്കാൻ കഴിയാത്ത മുഹൂർത്തായിരുന്നു അതെന്ന്​ ജുനൈദ്​ പറയുന്നു. അൽപം മാറി നിന്ന ഷാജിയെയും ചേർത്തുനിർത്തി ഫോ​ട്ടോയെടുത്തു. പത്ത്​ മിനിറ്റോളം അവിടെ ചെലവഴിച്ചാണ്​ മടങ്ങിയത്​. മറ്റൊരു അര്‍ജൻറീനൻ താരം ലിയാ​േണ്ട്രാ പാരഡസും അവിടെയുണ്ടായിരുന്നു.

മക​െൻറ പ്രതികരണം എങ്ങിനെയായിരുന്നു എന്ന് ചോദിച്ചപ്പോൾ​ ഷാജിയുടെ വാക്കുകൾ ഇതായിരുന്നു 'മെസ്സിയെ കണ്ട് താഴെ ഹോട്ടല്‍ ലോബിയില്‍ എത്തിയപ്പോള്‍ എല്ലാവരും നോക്കി നില്‍ക്കെ അപ്രതീക്ഷിതമായി അവനെന്നെ കെട്ടിപിടിച്ചു. ഒന്നും ഉരിയാടാതെ ഒരു മിനിറ്റ് നേരം അങ്ങിനെ നിന്നു. അവന് എന്നോട് പറയാനുള്ളതെല്ലാം ആ ആശ്ലേഷത്തിലുണ്ടായിരുന്നു. ആ ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല ഗഡീസ്'.

ഷാജിയുടെ ഇളയമകൻ ജാസിമിനും മെസ്സിയെ കാണാൻ കഴിഞ്ഞിരുന്നു. എക്​സ്​പോയിൽ പോയപ്പോൾ അകലെ നിന്നാണ്​ ജാസിം മെസ്സിയെ ദർശിച്ചത്​. 2012ൽ മറഡോണയെ കാണാനുള്ള അവസരവും ഷാജിക്ക്​ ലഭിച്ചിരുന്നു.


ഷാജി മുഹമ്മദലിയുടെ ഫേസ്ബുക്ക് കുറിപ്പ്

എന്‍റെ മകന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഫുട്ബാൾ മാന്ത്രികൻ മെസിയെ നേരിൽ കാണുക എന്നത്. മെസി കളിക്കുന്നത് സ്റ്റേഡിയത്തിന്‍റെ ഏതെങ്കിലുമൊരു കോണില്‍ ഇരുന്നു നേരിട്ട് കണ്ടാലും പൂർണ്ണമാകുന്ന ഒരാഗ്രഹമായിരുന്നു അവന്റെയുള്ളിൽ. മകൻ അങ്ങിനെ ഒരാഗ്രഹം പറഞ്ഞാൽ ഒരു റൊണാൾഡോ ഫാനായ അതിലുപരി ഒരു ഫുട്ബാൾ പ്രേമിയായ എനിക്ക്; അവന്‍ മനസ്സില്‍ സൂക്ഷിക്കുന്ന ആ സ്വപ്നത്തിന്‍റെ ആഴം വായിച്ചെടുക്കാന്‍ കഴിയുമായിരുന്നു. അങ്ങിനെ അവന്‍റെ ആ ആഗ്രഹം ഞാന്‍ എന്‍റെതുമാക്കി എന്‍റെ 'ബക്കറ്റ് ലിസ്റ്റില്‍' പ്രഥമ പരിഗണനയും നല്‍കി മനസ്സിലിട്ടു നടക്കുകയായിരുന്നു..

തീര്‍ത്തും അസംഭവ്യമെന്നു കരുതി തന്നെ മനസ്സില്‍ വെച്ചിരുന്ന ഒരു ആഗ്രഹം, ദേ ഇന്നലെ അവന്റെ ആ സ്വപനം സഫലമായിരിക്കുന്നു. ലിയോ മെസിയെ അദ്ദേഹം താമസിക്കുന്നിടത്ത്, അദ്ദേഹത്തിന്‍റെ പ്രൈവറ്റ് സ്യൂട്ടില്‍ പോയി നേരില്‍ കാണാനുള്ള ഭാഗ്യം എനിക്കും എന്‍റെ മകനും ലഭിച്ചു. ഒരു കളിയെങ്കിലും നേരിട്ട് കണ്ടാൽ മതിയെന്ന് ആഗ്രഹം പ്രകടിപ്പിച്ച അവന്‍റെ മുന്നിൽ കുശലം പറഞ്ഞ് ഇതാ നില്‍ക്കുന്നു സാക്ഷാൽ ലിയോ മെസി.. ഇതെഴുതുമ്പോഴും അവന് സ്വയം വിശ്വസിക്കാന്‍ കഴിയുന്നില്ല 'ഫുട്ബാളിന്റെ മിശിഹയെ' അവന്‍ നേരില്‍ കണ്ടെന്ന്. ഹസ്തദാനം ചെയ്ത്, ചേര്‍ത്തു നിര്‍ത്തി സ്നേഹന്വേഷണം നടത്തിയെന്ന്. മെസിയെ കണ്ട് താഴെ ഹോട്ടല്‍ ലോബിയില്‍ എത്തിയപ്പോള്‍, എല്ലാവരും നോക്കി നില്‍ക്കെ അപ്രതീക്ഷിതമായി അവനെന്നെ കെട്ടിപിടിച്ചു..ഒന്നും ഉരിയാടാതെ ഒരു മിനിറ്റ് നേരം അങ്ങിനെ നിന്നു..അവന് എന്നോട് പറയാനുള്ളതെല്ലാം ആ ആശ്ലേഷത്തില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ തമ്മില്‍ കൈമാറി. ആ ഫീല്‍ പറഞ്ഞറിയിക്കാന്‍ കഴിയില്ല

ലോകത്തിലെ കോടിക്കണക്കിന് ആളുകളുടെ ആരാധ്യപുരുഷനായ ഫുട്ബാൾ ഇതിഹാസം മെസി ഒരു '𝗗𝗢𝗪𝗡 𝗧𝗢 𝗘𝗔𝗥𝗧𝗛' പേഴ്സ്ണാലിറ്റി കൂടിയാണെന്ന് ഇന്നലെ ബോധ്യപ്പെട്ടു.

പുഞ്ചിരിച്ചുക്കൊണ്ട് മുറിയില്‍ നിന്നിറങ്ങി വന്ന ആ കുറിയ മനുഷ്യന്‍ തന്‍റെ ചിരിയില്‍ ആ മുറിയില്‍ നിറച്ച പോസിറ്റീവ് എനര്‍ജി വാക്കുകള്‍ക്കതീതമാണ്. ഒരു സെലിബ്രിറ്റിയെ കണ്ട 'സഭാകമ്പത്തില്‍' കണ്ണുതള്ളി ഇത്തിരി മാറി നിന്ന എന്നെ ചേര്‍ത്തുപിടിച്ചു ഫോട്ടോക്ക് പോസ് ചെയ്തു. അവിടെ വന്നവരോടെല്ലാം എത്ര വിനയത്തോടെയാണ് അദ്ദേഹം പെരുമാറുന്നത്. (വെറുതെ മ്മടെ താരകങ്ങളെയൊക്കെ ഒന്നു ഓര്‍ത്തു പോയി).

മെസിയെ കണ്ട കൂട്ടത്തില്‍ മറ്റൊരു അര്‍ജന്റീനിയന്‍ / പി.സ്.ജി താരം Leandro Paredes നെയും കാണാന്‍ ഭാഗ്യം ലഭിച്ചു. ഇതിനെല്ലാം അവസരം ഒരുക്കി തന്ന എന്റെ ബോസ്സിന്റെ മകനോടുള്ള നന്ദിയും കടപ്പാടും പറഞ്ഞറിയിക്കാന്‍ കഴിയില്ല..എങ്കിലും നന്ദി ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നിന്നും ഒരായിരം നന്ദി. 

Tags:    
News Summary - Lionel Messi, Argentine professional footballer, messi at dubai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.