ദുബൈ: ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ഏറ്റവും വിശ്വാസ്യതയാർന്ന ആഭരണ ബ്രാൻഡുകളിലൊന്നായ കല്യാൺ ജ്വല്ലേഴ്സ് പുതിയ ഷോറൂം ദുബൈ അൽ ബ\ർഷയിൽ ഉദ്ഘാടനം ചെയ്തു. കല്യാൺ ജ്വല്ലേഴ്സിന്റെ ബ്രാൻഡ് അംബാസഡർ രശ്മിക മന്ദാനയാണ് ഷോറൂമിന്റെ ഉദ്ഘാടനം നിർവഹിച്ചത്. യു.എ.ഇയിലെ കല്യാൺ ജ്വല്ലേഴ്സിന്റെ പത്തൊമ്പതാമത്തെ ഷോറൂമാണിത്. ഉദ്ഘാടന ആഘോഷത്തിൽ പങ്കുചേരുന്നതിൽ അതിയായ സന്തോഷമുണ്ടെന്ന് രശ്മിക മന്ദാന പറഞ്ഞു. ഈ മേഖലയിലെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഷോപ്പിങ് അനുഭവം ലഭ്യമാക്കുന്നതിനായുള്ള പ്രതിബദ്ധതയുടെ തെളിവാണ് പുതിയ ഷോറൂം. ഉപയോക്താക്കൾ കല്യാൺ ജ്വല്ലേഴ്സ് ബ്രാൻഡിനുള്ള പിന്തുണ തുടർന്നും നൽകുമെന്ന് വിശ്വാസമുണ്ട്. സങ്കീർണമായ കരവിരുതാൽ തയാറാക്കുന്ന മനോഹരവും അനുപമവുമായ ആഭരണരൂപകൽപനകൾ ആസ്വദിക്കുന്നതിന് ഉപയോക്താക്കൾക്ക് തുടർന്നും അവസരമുണ്ടാകുമെന്നും രശ്മിക പറഞ്ഞു.
ഒരു കമ്പനിയെന്ന നിലയിൽ, ഞങ്ങൾ വലിയ നാഴികക്കല്ലുകൾ പിന്നിടുകയും ഉപഭോക്തൃ ഷോപ്പിങ് അനുഭവം മെച്ചപ്പെടുത്തുന്നതിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുകയും ചെയ്തെന്ന് കല്യാൺ ജ്വല്ലേഴ്സ് മാനേജിങ് ഡയറക്ടർ ടി.എസ്. കല്യാണ രാമൻ പറഞ്ഞു. മേഖലയിലെ ഷോറൂമുകളുടെ എണ്ണം വർധിപ്പിച്ചുകൊണ്ട് ഞങ്ങളുടെ വളർച്ചയുടെ അടുത്തഘട്ടം ആരംഭിക്കുമ്പോൾ, കമ്പനിയുടെ പ്രധാന മൂല്യങ്ങളായ വിശ്വാസത്തോടും സുതാര്യതയോടും സത്യസന്ധത പുലർത്തിക്കൊണ്ടുതന്നെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് മികച്ച ഷോപ്പിങ് അനുഭവം നൽകുന്നത് തുടരാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
പുതിയ ഷോറൂമിന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി അൽ ബാർഷയിലെ പുതിയ ഷോറൂമിൽ ഒക്ടോബർ 30 വരെ സ്വർണാഭരണങ്ങൾക്ക് പണിക്കൂലിയിൽ 25 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങൾക്ക് 25 ശതമാനം വരെ ഇളവ് ലഭിക്കും.
കൂടാതെ കല്യാൺ ജ്വല്ലേഴ്സിൽനിന്ന് ആഭരണങ്ങൾ വാങ്ങുമ്പോൾ ശുദ്ധത ഉറപ്പ് നൽകുന്നതും വിശദമായ ഉൽപന്ന വിവരങ്ങളും കൈമാറ്റത്തിനും തിരികെ വാങ്ങുന്നതിനുമുള്ള സുതാര്യമായ നയങ്ങൾ ഉൾക്കൊള്ളുന്നതുമായ നാലുതലങ്ങളിലുള്ള അഷ്വറൻസ് സാക്ഷ്യപത്രവും ലഭിക്കും. ആഭരണങ്ങൾക്ക് ജീവിതകാലം മുഴുവൻ സൗജന്യ മെയിന്റനൻസും ലഭിക്കും.
കല്യാൺ ജ്വല്ലേഴ്സിന്റെ പുതിയ ഷോറൂമിൽ ഇന്ത്യയിൽനിന്ന് ശേഖരിച്ച വിവാഹാഭരണങ്ങളായ മുഹൂർത്തിനുപുറമെ കല്യാൺ ജ്വല്ലേഴ്സിന്റെ ജനപ്രിയ ഹൗസ് ബ്രാൻഡുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.