ദുബൈ: കല്യാൺ ജൂവലേഴ്സിെൻറ യു.എ.ഇയിലെ ഷോറൂമുകൾ അക്ഷയതൃതീയ നാൾ മുതൽ തുറന്നു പ്രവർത്തിക്കും. യു.എ.ഇ ആരോഗ്യ മന ്ത്രാലയത്തിെൻറയും പ്രിവൻഷൻ ആൻറ് നാഷണൽ എമർജൻസി ൈക്രസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് അതോറിറ്റിയുടെ യും തീരുമാനത്തിന് അനുസൃതമായാണ് കല്യാൺ ജൂവലേഴ്സ് ബിസിനസ് പുനരാരംഭിക്കുന്നത്.
യു.എ.ഇ സർക്കാർ നിയമങ്ങൾക്ക് അനുസൃതമായാണ് എല്ലാ ഷോറൂമുകളും പ്രവർത്തിക്കുക. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ നൽകും. ജീവനക്കാരുടെയും ഉപയോകതാക്കളുടെയും ശരീരതാപനില പരിശോധിച്ചു മാത്രമാണ് പ്രവേശനം അനുവദിക്കുക.
കൗണ്ടർ ടോപ്പുകൾ, വാതിലുകൾ എന്നിവ അണുവിമുക്തമാക്കുകയും ആഭരണങ്ങൾ പ്രദർശിപ്പിക്കുന്നതിനു മുമ്പും അണിഞ്ഞുനോക്കിയതിനുശേഷവും അണുവിമുകതമാക്കുകയുംചെയ്യും. കോവിഡ് – 19 പകർച്ചവ്യാധിക്കെതിരേ യു.എ.ഇ നേതൃത്വം സ്വീകരിച്ച നടപടികളെ അഭിനന്ദിക്കുന്നുവെന്ന് കല്യാൺ ജൂവലേഴ്സ്ചെയർമാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമൻ പറഞ്ഞു.
അബൂദബി ഹംദാൻ സ്ട്രീറ്റ്, മുസാഫ ഷാർജ റോള, ദുബൈ അൽ ഖിസൈസ്, ലുലു ഖിസൈസ്, മീന ബസാർ, കരാമ, കരാമ സെൻറർ, ബർ ദുബൈ ഷോറൂമുകളാണ് ഉച്ച 12 മുതൽ രാത്രി ഒമ്പത് വരെ പ്രവർത്തിക്കുക. വിവരങ്ങൾക്ക്: 0582698594.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.