മനാമ: കെ.സി.എ ഇന്ത്യൻ ടാലന്റ് സ്കാൻ കലോത്സവത്തിൽ തിങ്കളാഴ്ച നടന്ന മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഗ്രൂപ് 1 സിനിമാറ്റിക് ഡാൻസിൽ ആരാധ്യ അശോക് ഒന്നാം സ്ഥാനവും സാറ ലിജിൻ രണ്ടാം സ്ഥാനവും അമേലിയ ഗോഡ്സൺ മൂന്നാം സ്ഥാനവും നേടി. ഗ്രൂപ് 2 ബി സിനിമാറ്റിക് ഡാൻസിൽ ആരാധ്യ ജിജേഷ്, മിഹിക ബാമന്യ, വൈഗ നവീൻ എന്നിവർക്കാണ് ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ. ഗ്രൂപ് 4 കഥക് നൃത്തത്തിൽ മാളവിക ബിജു, നക്ഷത്ര രാജ്, പ്രിത സിങ് എന്നിവർ ആദ്യ മൂന്നു സ്ഥാനങ്ങളിലെത്തി. ഗ്രൂപ് 5 പെൺകുട്ടികളുടെ ഹിന്ദുസ്ഥാനി സംഗീതത്തിൽ ആദിശ്രീ സോണി, ശ്രീദക്ഷ സുനിൽ, രുദ്ര രൂപേഷ് അയ്യർ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.