റാസല്‍ഖൈമ: സഹജീവികളോട് സ്നേഹ മനോഭാവം പുലര്‍ത്തുന്നതാണ് യഥാര്‍ഥ ക്രിസ്തീയ സാക്ഷ്യമെന്ന് മലങ്കര ഓര്‍ത്തഡോക്സ് സഭ ബംഗളൂരു ഭദ്രാസന ചുമതല വഹിക്കുന്ന ഗീവര്‍ഗീസ് മാര്‍ ഫിലിക്സിനോസ് മെത്രാപ്പോലീത്ത അഭിപ്രായപ്പെട്ടു. കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ച്സ് (കെ.സി.സി) റാക് സോണിന്റെ നേതൃ സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. അല്‍ നഖീല്‍ സെന്റ് മേരീസ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍ നടന്ന ചടങ്ങില്‍ സോണ്‍ പ്രസിഡന്റ് ഫാ. സിറില്‍ വര്‍ഗീസ് വടക്കടത്ത് അധ്യക്ഷത വഹിച്ചു. കെ.സി.സി സെക്രട്ടറി ഷാജി തോമസ്, വൈസ് പ്രസിഡന്റുമാരായ ബോബി തങ്കച്ചന്, ഡോ. തോമസ് ചെറിയാന്, ട്രഷറര്‍ ഡെജി പൗലോസ്, വനിതാ കമീഷന് ചെയര്പേഴ്സൻ ആനി ഫിലിപ്പ്, എജുക്കേഷന്‍ കണ്‍വീനര്‍ സജി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.