ഹർത്താലി​ന്‍റെ പേരിൽ സർക്കാർ നിരപരാധിക​ളെ വേട്ടയാടുന്നു -ഇ.ടി

അബൂദബി: ഹർത്താലിന്‍റെ പേരിൽ ഇടതുപക്ഷ സർക്കാർ നടത്തുന്നത്​ സംഘടിതമായ വേട്ടയാണെന്ന്​ മുസ്​ലിം ലീഗ്​ നേതാവ്​ ഇ.ടി. മുഹമ്മദ്​ ബഷീർ. രാജ്യത്തെ നടുക്കിയ നിഷ്​ഠൂര സംഭവത്തിനെതിരെ സംഘടിതമായ ജനാധിപത്യ മുന്നേറ്റമാണ്​ വേണ്ടതെന്നതാണ്​ ലീഗിന്‍റെ നിലപാട്​. അതിനു വിരുദ്ധമായി ഒറ്റപ്പെട്ട രീതിയിൽ, ശത്രുക്കളെ സഹായിക്കാൻ മാത്രം ഉപകരിക്കുന്ന ഉത്തരവാദ രഹിതമായ ഹർത്താൽ നടത്തുന്നതറിഞ്ഞതും പാർട്ടി എതിർപ്പ്​ വ്യക്​തമാക്കിയിരുന്നു. 

അത്തരം പ്രതിഷേധ രീതികളെ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നാൽ, ഹർത്താലിൽ നടന്ന പ്രശ്​നങ്ങളെ എൽ.ഡി.എഫ്​ സർക്കാർ പെരുപ്പിച്ചു കാണിച്ച്​ യുവാക്കളെ തെരഞ്ഞു പിടിച്ച്​ വേട്ടയാടുകയാണ്​. പൊലീസിനെ ഉപയോഗിച്ച്​ നിരപരാധികളെ കുറ്റക്കാരാക്കാനാണ്​ സർക്കാർ ശ്രമിക്കുന്നത്​. അത്​ എതിർക്കപ്പെടണമെന്നും അബൂദബിയിൽ പൊതുപരിപാടിയിൽ പ​െങ്കടുക്കാനെത്തിയ ഇ.ടി. 'ഗൾഫ്​ മാധ്യമ'ത്തോടു പറഞ്ഞു. 
 

Tags:    
News Summary - Kerala Harthal React ET Mohammed Basheer -Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.