ഹർത്താലിന്‍റെ പേരിൽ സർക്കാർ നിരപരാധികളെ വേട്ടയാടുന്നു -ഇ.ടി
text_fieldsഅബൂദബി: ഹർത്താലിന്‍റെ പേരിൽ ഇടതുപക്ഷ സർക്കാർ നടത്തുന്നത് സംഘടിതമായ വേട്ടയാണെന്ന് മുസ്ലിം ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ. രാജ്യത്തെ നടുക്കിയ നിഷ്ഠൂര സംഭവത്തിനെതിരെ സംഘടിതമായ ജനാധിപത്യ മുന്നേറ്റമാണ് വേണ്ടതെന്നതാണ് ലീഗിന്‍റെ നിലപാട്. അതിനു വിരുദ്ധമായി ഒറ്റപ്പെട്ട രീതിയിൽ, ശത്രുക്കളെ സഹായിക്കാൻ മാത്രം ഉപകരിക്കുന്ന ഉത്തരവാദ രഹിതമായ ഹർത്താൽ നടത്തുന്നതറിഞ്ഞതും പാർട്ടി എതിർപ്പ് വ്യക്തമാക്കിയിരുന്നു.
അത്തരം പ്രതിഷേധ രീതികളെ ഒരിക്കലും അംഗീകരിക്കാനാവില്ല. എന്നാൽ, ഹർത്താലിൽ നടന്ന പ്രശ്നങ്ങളെ എൽ.ഡി.എഫ് സർക്കാർ പെരുപ്പിച്ചു കാണിച്ച് യുവാക്കളെ തെരഞ്ഞു പിടിച്ച് വേട്ടയാടുകയാണ്. പൊലീസിനെ ഉപയോഗിച്ച് നിരപരാധികളെ കുറ്റക്കാരാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. അത് എതിർക്കപ്പെടണമെന്നും അബൂദബിയിൽ പൊതുപരിപാടിയിൽ പെങ്കടുക്കാനെത്തിയ ഇ.ടി. 'ഗൾഫ് മാധ്യമ'ത്തോടു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.