അബൂദബി: കേരള സോഷ്യൽ സെന്ററിന്റെ 2023-24 വർഷത്തെ പ്രവർത്തനോദ്ഘാടനം മുതിർന്ന മാധ്യമ പ്രവർത്തകനും രാജ്യസഭാ അംഗവുമായ ജോൺ ബ്രിട്ടാസ് എം.പി നിർവഹിച്ചു. സെന്റർ സെക്രട്ടറി സത്യൻ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിച്ചു.
എഴുത്തുകാരി ദീപ നിശാന്ത്, ലോകകേരളസഭ അംഗവും കേരള പ്രവാസി സംഘം പ്രസിഡന്റുമായ ഗഫൂർ ലില്ലിസ്, ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി പ്രേംചന്ദ് എന്നിവർ സംസാരിച്ചു. വിവിധ സാംസ്കാരിക സംഘടന പ്രതിനിധികളും വ്യവസായരംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.
സെന്റർ കലാകാരന്മാരും ബാലവേദി, വനിതകമ്മിറ്റി തുടങ്ങിയവർ ചിട്ടപ്പെടുത്തിയ കലാപരിപാടികളും ഉദ്ഘാടനസമ്മേളനത്തെ മികവുറ്റത്താക്കി. സെന്റർ ജോ. സെക്രട്ടറി ശ്രീകാന്ത് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.