ദുബൈ: കണ്ണൂർ സിറ്റി നിവാസികളുടെ കുടുംബസംഗമം ‘ഖൽബാണ് സിറ്റി’ ദുബൈയിൽ അരങ്ങേറി. അജ്മാൻ ഭരണ കുടുംബാംഗം ശൈഖ് ഹുമൈദ് ബിൻ റാശിദ് അൽ നുഐമി പരിപാടി ഉദ്ഘാടനം ചെയ്തു. മേജർ ഉമർ മുഹമ്മദ് സുബൈർ അൽ മർസൂഖി, സലാ അൽ അൻസാരി, മുഹമ്മദ് അൽ ബഹ്റൈനി, അബ്ദുല്ല അൽ ജഫാലി തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
റുശ്ദി ബിൻ റഷീദ് സ്വാഗതവും ടി.കെ. ഇഖ്ബാൽ ആശംസ പ്രസംഗവും നടത്തി. തുടർന്ന് കണ്ണൂർ ഷെരീഫ്, സജില സലീം, സലീൽ സലീം എന്നിവർ നയിച്ച ഗാനമേളയും കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. 4000ത്തിലധികം പേരാണ് പരിപാടി വീക്ഷിക്കാൻ അൽനസ്ർ ലെഷർ ലാന്റിലെത്തിയതെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.