???????????? ??????????? ??????? ?????????? ?????????????? ????? ????? ??????? ????? ??????????

കിങ്​ സൽമാൻ റിലീഫ്​ സെൻറർ പ്രവർത്തകർ ബംഗ്ലാദേശിലെ  റോഹിങ്ക്യൻ ക്യാമ്പിൽ

ജിദ്ദ: കിങ്​ സൽമാൻ ഹ്യൂമാനിറ്റേറിയൻ ആൻറ്​ റിലീഫ്​ സ​െൻറർ പ്രവർത്തകർ ബംഗ്​ളാദേശിലെ റോഹിങ്ക്യൻ അഭയാർഥി ക്യാമ്പുകൾ സന്ദർശിച്ചു. അടിയന്തിര സഹായമെത്തിക്കുന്നതി​​െൻറ ഭാഗമായാണ്​ സന്ദർശനം. 125000 ത്തോളം പേർ താമസിക്കുന്ന ‘ബാലൂകാലി’ ക്യാമ്പ്​ അടക്കം സംഘം സന്ദർശിച്ചു. സഹായങ്ങൾ കുറ്റമറ്റ രീതിയിൽ വിതരണം ചെയ്യുന്നതിന്​​ ബന്ധ​പ്പെട്ടവരുമായി  കൂടിയാലോചന നടത്തി.  

കഴിഞ്ഞ ദിവസമാണ് റിലീഫ്​ സ​െൻറർ പ്രവർത്തകർ ബംഗ്​ളാദേശിലെത്തിയത്​. സൽമാൻ രാജാവി​​െൻറ നിർദേശത്തെ തുടർന്ന്​ അടിയന്തിര സഹായം വഹിച്ചുള്ള വിമാനങ്ങൾ കഴിഞ്ഞ ദിവസം ബംഗ്​ളാദേശിലെ ചിറ്റഗാംങ്ങിലെത്തിയിട്ടുണ്ട്​. കൂടുതൽ വിമാനങ്ങൾ എത്തിക്കൊണ്ടിരിക്കുകയാണ്​. ഭക്ഷ്യകിറ്റുകൾ, തമ്പുകൾ, പുതപ്പ്​, വിരിപ്പുകൾ തുടങ്ങിയവയാണ്​ അടിയന്തിര സഹായമായി നൽകുന്നത്​. മ്യാൻമറി​​െൻറ അയൽ രാജ്യങ്ങളിൽ അഭയാർഥികളായി കഴിയുന്ന റോഹിങ്ക്യക്കാർക്ക്​ സഹായം നൽകാൻ 15 ദശലക്ഷം ഡോളർ വകയിരുത്താൻ സൽമാൻ രാജാവ്​  നിർദേശം നൽകിയിരുന്നു.

Tags:    
News Summary - king salman-saudi-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.