ദുബൈ: രണ്ടു വർഷമായി ഷാർജ ജയിലിൽ അകപ്പെട്ട രണ്ടു മലയാളികൾക്ക് യു.എ.ഇ കെ.എം.സി.സി നേതാക്കളുടെ ഇടപെടലിൽ ജയിൽമോചനം. ട്രാവൽ ആൻഡ് ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യുന്ന മലപ്പുറം സ്വദേശി ഇസുദ്ദീനും തൃശൂർ സ്വദേശി റാഷിദിനുമാണ് കെ.എം.സി.സി പ്രസിഡൻറ് പുത്തൂർ റഹ്മാെൻറയും ജനറൽ സെക്രട്ടറി അൻവർ നഹയുടെയും സാമൂഹിക പ്രവർത്തകൻ മുബാറക് അരീക്കാടെൻറയും ഇടപെടലിൽ ജയിൽ മോചനത്തിന് വഴിയൊരുങ്ങിയത്.
യു.എ.ഇയിലെ ഖോർഫക്കാനിൽ ട്രാവൽ ഏജൻസി നടത്തി വരവേയാണ് വൻ സാമ്പത്തിക ബാധ്യതയെ തുടർന്ന് ജയിലിലായത്. കുടുംബത്തിെൻറ അത്താണിയായിരുന്ന ഇരുവരും ജയിലിലകപ്പെട്ടതോടെ ബന്ധുക്കൾ കെ.എം.സി.സിയെ സമീപിക്കുകയായിരുന്നു. നേതാക്കൾ ഈ വിഷയത്തിൽ പരിഹാരം തേടി സ്പോൺസറേയും മറ്റ് ബന്ധപ്പെട്ടവരേയും സമീപിച്ച് മോചനത്തിനുള്ള മാർഗം ഒരുക്കുകയായിരുന്നു. ഇരുവരുടെയും കുടുംബത്തിെൻറ നിസ്സഹായത മനസ്സിലാക്കിയ കെ.എം.സി.സി നേതാക്കൾ നിരവധി സുമനസ്കരുടെ സഹായത്താൽ തുക ശേഖരിച്ചു കോടതിയിൽ കെട്ടിവെച്ചു. സ്പോൺസറുമായുണ്ടാക്കിയ ഒത്തുതീർപ്പിെൻറ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വരികയാണ്. രണ്ട് ദിവസത്തിനകം ഇവർക്ക് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.