ഫുട്​ബാൾ ടൂർണമെന്‍റിൽ ജേതാക്കളായ സൂപ്പർ സോക്കർ

ബീച്ചാരക്കടവ് ടീം

കെ.എം.സി.സി ഫുട്​ബാൾ: സൂപ്പർ സോക്കർ ബീച്ചാരക്കടവ് ചാമ്പ്യന്മാർ

അജ്‌മാൻ: അജ്‌മാൻ-തൃക്കരിപ്പൂർ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പ്രഥമ റാഷ്കോ ഗ്രൂപ് സെവൻസ് ഫുട്​ബാൾ ടൂർണമെന്‍റിൽ സൂപ്പർ സോക്കർ ബീച്ചാരക്കടവ് ചാമ്പ്യന്മാരായി. ബ്രദേർസ് വൾവക്കാട്​ റണ്ണർ അപ്പായി.

ടൂർണമെന്‍റിലെ മികച്ച താരം-സിനാൻ(എം.ബി.എം, യു.എ.ഇ), ബെസ്റ്റ് സ്റ്റോപ്പർ ബാക്ക്- സഫ്‌വാൻ(ബ്രദേഴ്സ്, വൾവക്കാട്), ഗോൾ കീപ്പർ -അബ്ദുല്ല (ബ്രദേർസ്, വൾവക്കാട്), ഗോൾഡൻ ബൂട്ട് ഹാരിസ് (സൂപ്പർ സോക്കർ, ബീച്ചാരക്കടവ്), മാനേജർ -അബ്ദുൽ ശുകൂർ (എഫ്.സി ബ്രദേർസ്, ഒളവറ), ഫെയർ പ്ലേ ടീം -എം.ബി.എം (യു.എ.ഇ) എന്നിവരെ തിരഞ്ഞെടുത്തു.

മുൻ കേരള അഡീഷനൽ ചീഫ് സെക്രട്ടറി എം.പി. ജോസഫ് ഉദ്ഘാടനം ചെയ്തു. ടൂർണമെന്‍റ് കമ്മിറ്റി ചെയർമാൻ സൈഫുദ്ദീൻ വടക്കുമ്പാട് അധ്യക്ഷത വഹിച്ചു. കെ.എം.സി.സി നേതാക്കളായ സൂപ്പി, ഫൈസൽ കരീം, അഷ്‌റഫ്‌ നീർച്ചാൽ, ജമാൽ ബൈത്താൻ, റാഷിദ്‌ പൊന്നാണ്ടി, അഫ്സൽ മെട്ടമ്മൽ, സലാം തട്ടാണിച്ചേരി, ഖാസിം ചാനടുക്കം, അനീസ് കാക്കടവ് തുടങ്ങിയവർ സംസാരിച്ചു. അജ്‌മാൻ-കാസർകോട്​ ജില്ല സെക്രട്ടറി ഷാഫി സമ്മാന വിതരണം നിർവഹിച്ചു. ഖാദർ അത്തൂട്ടി സ്വാഗതവും ഇക്ബാൽ അബ്ദുല്ല നന്ദിയും പറഞ്ഞു.

Tags:    
News Summary - KMCC Football: Super Soccer Beecharakkadav Champions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.