ദുബൈ: ദുബൈയിൽ ബൈക്കപകടത്തിൽ കോഴിക്കോട് സ്വദേശിയടക്കം രണ്ടുപേർ മരിച്ചു. കോഴിക്കോട് ബീച്ച് ജനറല്‍ ആശുപത്രിക്ക് സമീപത്തെ മൈസിന്‍ അപ്പാര്‍ട്ട്മെൻറില്‍ താമസിക്കുന്ന കാമ്പുറത്ത് വീട്ടില്‍ നിഖില്‍ ഉണ്ണി(40)യും ഇദ്ദേഹത്തോടൊപ്പം ബൈക്കിൽ സഞ്ചരിച്ച തമിഴ്നാട് സ്വദേശിയുമാണ് മരിച്ചത്.
നിഖില്‍ ഉണ്ണി ദുബൈ പെട്രോ കെം ലോജിസ്റ്റിക്സ് മാനേജറായിരുന്നു. പിതാവ്: പരേതനായ ഉണ്ണി (റിട്ട. എ.ഐ.ആര്‍). മാതാവ്: കൗസല്യ(റിട്ട. ജോ. സെക്രട്ടറി ഹൗസിങ്ങ് ബോര്‍ഡ്). ഭാര്യ: നിഖിത. മകന്‍: ദക്ഷ്. സഹോദരങ്ങള്‍: അഖില്‍, ധന്യദീപു, പ്രിയഉണ്ണി.
മൃതദേഹം ചൊവാഴ്ച നാട്ടിലെത്തിക്കുമെന്ന് ദുബൈയിലെ മലയാളി സാമൂഹിക പ്രവർത്തകൻ അശ്റഫ് താമരശ്ശേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.