ലുലുവിൽ 'ലിവ് ഫോർ ഫ്രീ' പദ്ധതിക്കു തുടക്കം

അബൂദബി: ഇരുപത് ഭാഗ്യശാലികൾക്ക് ലുലു ഗ്രൂപ്​ 75,000 ദിർഹംവെച്ച് ഒരു വർഷത്തെ വീട്ടുവാടക നൽകുന്നു. ഒപ്പം 750 ഭാഗ്യശാലികൾക്ക് 2000 ദിർഹത്തി​െൻറ ഷോപ്പിങ്​ വൗച്ചർ നേടാനുള്ള അവസരവും. ലുലുവിൽ ആരംഭിച്ച 45 ദിവസം നീണ്ടുനിൽക്കുന്ന 'ലിവ് ഫോർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം. ലുലുവിൽനിന്ന് 100 ദിർഹത്തിന് മുകളിൽ ഷോപ്പിങ് ​നടത്തുന്നവർക്ക് www.luluhypermarket.com ലൂടെ ഈ ഭാഗ്യനറുക്കിൽ രജിസ്​റ്റർ ചെയ്യാം.

ജനങ്ങൾ വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഉപഭോക്താക്കളിലേക്ക് കൂടുതൽ ആനുകൂല്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതിയെന്ന് ലുലു ഗ്രൂപ്​ എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു. കൂടാതെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച വിലയിളവും ലുലു ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.ലുലു എ.ഡി.സി.ബി, എമിറേറ്റ്സ് എൻ.ബി.ഡി മാസ്​റ്റർകാർഡ് ഉപയോഗിച്ച് www.luluhypermarket.com ലൂടെ ഓൺലൈൻ ഷോപ്പിങ്​ നടത്തുന്നവർക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണെന്നും എം.എ. അഷ്‌റഫ് അലി പറഞ്ഞു. റാഫിൾ പ്രൊമോഷന്​ പുറമെ ഡിപ്പാർട്മെൻറ് സ്​റ്റോർ വിഭാഗങ്ങളിൽ വൻ വിലക്കുറവുമായി ഷോപ്പിങ്​ ഡീൽസ് എന്ന പേരിൽ പ്രൊമോഷനും ആരംഭിച്ചിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.