ലുലുവിൽ 'ലിവ് ഫോർ ഫ്രീ' പദ്ധതിക്കു തുടക്കം
text_fieldsഅബൂദബി: ഇരുപത് ഭാഗ്യശാലികൾക്ക് ലുലു ഗ്രൂപ് 75,000 ദിർഹംവെച്ച് ഒരു വർഷത്തെ വീട്ടുവാടക നൽകുന്നു. ഒപ്പം 750 ഭാഗ്യശാലികൾക്ക് 2000 ദിർഹത്തിെൻറ ഷോപ്പിങ് വൗച്ചർ നേടാനുള്ള അവസരവും. ലുലുവിൽ ആരംഭിച്ച 45 ദിവസം നീണ്ടുനിൽക്കുന്ന 'ലിവ് ഫോർ ഫ്രീ' പദ്ധതിയുടെ ഭാഗമായാണ് ഈ ആനുകൂല്യം. ലുലുവിൽനിന്ന് 100 ദിർഹത്തിന് മുകളിൽ ഷോപ്പിങ് നടത്തുന്നവർക്ക് www.luluhypermarket.com ലൂടെ ഈ ഭാഗ്യനറുക്കിൽ രജിസ്റ്റർ ചെയ്യാം.
ജനങ്ങൾ വലിയ വെല്ലുവിളികളിലൂടെയാണ് കടന്നുപോകുന്നത്. ഉപഭോക്താക്കളിലേക്ക് കൂടുതൽ ആനുകൂല്യങ്ങൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പദ്ധതിയെന്ന് ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്‌റഫ് അലി പറഞ്ഞു. കൂടാതെ എല്ലാ വിഭാഗങ്ങളിലും വമ്പിച്ച വിലയിളവും ലുലു ഉപഭോക്താക്കൾക്ക് നൽകുന്നുണ്ട്.ലുലു എ.ഡി.സി.ബി, എമിറേറ്റ്സ് എൻ.ബി.ഡി മാസ്റ്റർകാർഡ് ഉപയോഗിച്ച് www.luluhypermarket.com ലൂടെ ഓൺലൈൻ ഷോപ്പിങ് നടത്തുന്നവർക്ക് 20 ശതമാനം അധിക ഇളവും ലഭ്യമാണെന്നും എം.എ. അഷ്‌റഫ് അലി പറഞ്ഞു. റാഫിൾ പ്രൊമോഷന് പുറമെ ഡിപ്പാർട്മെൻറ് സ്റ്റോർ വിഭാഗങ്ങളിൽ വൻ വിലക്കുറവുമായി ഷോപ്പിങ് ഡീൽസ് എന്ന പേരിൽ പ്രൊമോഷനും ആരംഭിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.