സ്​കൂൾ പ്രിൻസിപ്പൽമാർക്കും ലൈസൻസ്​ നിർബന്ധമാക്കും

ദുബൈ: അധ്യാപകർക്ക്​ പിന്നാലെ സ്​കൂളിലെ പ്രഫഷനൽ ജീവനക്കാർക്കും ലൈസൻസ്​ നിർബന്ധമാക്കാൻ വിദ്യാഭ്യാസ മന്ത്രാലയം ഒരുങ്ങുന്നു. അടുത്ത വർഷം മുതൽ പ്രാബല്യത്തിൽ വരുത്താനാണ്​ ഉദ്ദേശിക്കുന്നത്​. രണ്ടു​ വർഷം മുമ്പ്​​ ഇതു​​ സംബന്ധിച്ച നിർദേശം സ്​കൂൾ അധികൃതർക്ക്​ ലഭിച്ചിരുന്നു. ഇതാണ്​ ഇപ്പോൾ നടപ്പാക്കുന്നത്​. സർക്കാർ, സ്വകാര്യ സ്​കൂളുകൾക്കെല്ലാം ഇത്​ ബാധകമാണ്​. പ്രിൻസിപ്പൽ, വൈസ്​ പ്രിൻസിപ്പൽ,അക്കാദമിക് മേഖലയുമായി ബന്ധപ്പെട്ട മാനേജർമാർ ഉൾപെടെയുള്ളവരാണ്​ ലൈസൻസ്​ നേടേണ്ടത്​. ഇക്കാര്യം യു.എ.ഇ വിദ്യാഭ്യാസ മന്ത്രാലയം പ്രഫഷനൽ ലൈസൻസിങ്​ വിഭാഗം ഡയറക്​ടർ റൗധ അൽ മരാർ സ്​ഥിരീകരിച്ചു.

നിലവിൽ ദുബൈ ഉൾപെടെയുള്ള എമിറേറ്റുകളിൽ അധ്യാപകർക്ക്​ ലൈസൻസ്​ നിർബന്ധമാക്കിയിരുന്നു​. മറ്റ്​ എമിറേറ്റുകളിലും ഇത്​ നടപ്പാക്കികൊണ്ടിരിക്കുകയാണ്​​. അധ്യാപന മികവ്​, സ്​പെഷലൈസേഷൻ എന്നിങ്ങനെ രണ്ടു പരിശോധനകൾക്കു​ ശേഷമാണ്​ അധ്യാപകർക്ക്​ ലൈസൻസ്​ അനുവദിക്കുന്നത്. പരീക്ഷയിൽ മാർക്ക്​ കുറയുന്നവർക്ക്​ ആവശ്യമു​ണ്ടെങ്കിൽ​ പരിശീലനം നൽകും. ഇതിനു​ ശേഷമായിരിക്കും ലൈസൻസ്​ അനുവദിക്കുക. വിദ്യാഭ്യാസ രംഗത്തെ ഗുണനിലവാരം ഉറപ്പിക്കുന്നതിന്​ മൂന്നു​ വർഷം മൂമ്പാണ്​ എജുക്കേഷനൽ പ്രഫഷനൽ ലൈസൻഷ്വർ സംവിധാനം യു.എ.ഇ അവതരിപ്പിച്ചത്. രാജ്യത്ത്​ ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനും പ്രഫഷനൽ അധ്യാപകരെയും ജീവനക്കാരെയും വളർത്തിക്കൊണ്ടുവരാനും ലക്ഷ്യമിട്ടാണ്​ നടപടി. യു.എ.ഇയിലെ അധ്യാപകർക്ക്​ ബിരുദം നിർബന്ധമാണ്​.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-07 04:55 GMT