രക്താർബുദ ചികിത്സക്ക് പ്രാദേശിക ടി-സെൽ തെറപ്പി പരീക്ഷണം തുടങ്ങി

ടി.എ. അബ്​ദുൽ സമദ്

അബൂദബി: പ്രമുഖ ഗവേഷണ സ്ഥാപനമായ അബൂദബി സ്​റ്റെം സെൽ സെൻറർ രക്താർബുദ ചികിത്സക്ക് കാർ ടി-സെൽ റിസപ്റ്ററുകൾ ഉപയോഗിച്ചുള്ള ടി-സെൽ തെറപ്പിയുടെ പരീക്ഷണം ആരംഭിച്ചു. മൈലോമ, ലിംഫോമ, രക്താർബുദം തുടങ്ങിയവക്കുള്ള ഫലപ്രദമായ ചികിത്സക്ക് അറബ് മേഖലയിൽ ഇത്തരത്തിലുള്ള പ്രഥമ പരീക്ഷണമാണ്.

കാർ ടി- സെൽ തെറപ്പി പുതിയതും ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ടതുമായ രോഗപ്രതിരോധ ചികിത്സരീതികളിൽ ഒന്നാണ്. ശരീരകോശങ്ങളെ പുനരുജ്ജീവിപ്പിച്ച് ട്യൂമറുകൾക്കെതിരെ പോരാടാനും ശരീരത്തിലെ കാൻസർ കണ്ടെത്താനും ഉന്മൂലനത്തിനും ഇവ സഹായിക്കുന്നു. ബയോമെഡിക്കൽ റിസർച് കമ്പനിയായ മിൽട്ടിനി ബയോടെക്കി​െൻറ പങ്കാളിത്തത്തോടെയാണ് വികസിപ്പിച്ചത്.

കൂടാതെ വിശകലനത്തിനും ചികിത്സക്കുമായി ഘടകങ്ങളെ വേർതിരിക്കുന്നതിനുള്ള ലളിതമായ രക്തദാന പ്രക്രിയ ഫറിംഗോണി​െൻറ ഉപയോഗവും ഉൾപ്പെടുത്തുന്നു. തുടർന്നാണ് ജനിതക മാറ്റം ഉണ്ടാവുക.

യു.എ.ഇയുടെ ആരോഗ്യ സുരക്ഷ ചരിത്രത്തിൽ സവിശേഷമായ അധ്യായത്തിനു വഴിയൊരുക്കുന്ന പ്രക്രിയയാണിത്.

Tags:    
News Summary - Local T-cell therapy experiments were started to treat leukemia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.