1998ൽ ജോലി ലഭിച്ചതിനുശേഷം ആദ്യമായാണ് ജോലിക്കുപോകാതെ ഒരു മാസം റൂമിലിരുന്നത് കഴിഞ്ഞ കോവിഡ് കാലത്തെ റമദാനിലാണ്. ആരാധനകളെല്ലാം റൂമിലൊതുങ്ങിയ കാലം. എങ്കിലും ജോലി ഇല്ലാതിരുന്ന അവസരം കാരുണ്യ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ കഴിഞ്ഞു എന്നതാണ് വലിയ സന്തോഷം. കോവിഡ് യു.എ.ഇയിൽ പിടിമുറുക്കിയ സമയം. ദേര നാഇഫ് മേഖലകൾ പൂർണമായും ലോക്ഡൗണിലായിരുന്നു. കൂടെ ജോലി ചെയ്തിരുന്നവർ ഏറെയും താമസിച്ചിരുന്നത് ദേര നാഇഫിലായിരുന്നു.
നാട്ടിൽനിന്ന് എെൻറ സുഹൃത്തിെൻറ പിതാവിെൻറതായിരുന്നു ആദ്യ മെസേജ്. അദ്ദേഹത്തിെൻറ സഹോദരിയുടെ മകനും സുഹൃത്തും സന്ദർശക വിസയിൽ ദുബൈയിലെത്തിയിട്ടുണ്ട്. നാഇഫിലാണ് താമസം. വിവരങ്ങൾ അന്വേഷിക്കണം, കഴിയുന്ന സഹായങ്ങൾ ചെയ്ത് കൊടുക്കണം എന്നായിരുന്നു മെസേജ്. അദ്ദേഹം തന്ന നമ്പറിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചു. ഭക്ഷണത്തിന് ചെറിയ ബുദ്ധിമുട്ടാണ് എന്ന് പറഞ്ഞു. ഉടൻ സുഹൃത്തും സാമൂഹിക പ്രവർത്തകനുമായ നസീർ വാടാനപ്പള്ളിയുമായി ബന്ധപ്പെടുകയും പരിഹാരം കണ്ടെത്തുകയും ചെയ്തു. വീണ്ടും സമാനമായ മെസേജുകൾ വന്നുകൊണ്ടിരുന്നു. ഭൂരിഭാഗവും നസീറിെൻറ സഹായത്താൻ ഒരു പരിധിവരെ പരിഹരിക്കാൻ കഴിഞ്ഞു.അതിനിടയിലാണ് കൂടെ ജോലിചെയ്യുന്നവരിൽ പലരും കോവിഡ് ടെസ്റ്റ് പോസിറ്റിവായി എന്ന വിവരം അറിയുന്നത്. നസീർ വാടാനപ്പള്ളിയുടെ സഹായത്തോടെയാണ് അവരെ ക്വാറൻറീനിൽ പ്രവേശിപ്പിച്ചത്.
പീപ്പിൾസ് കൾചറൽ ഫോറം (പി.സി.എഫ്) പ്രവർത്തകരും സഹപ്രവർത്തകരുമായ മുഹമ്മദ് മഅറൂഫ്, ഷിബു ചുങ്കം, റഹീസ് കാർത്തികപ്പള്ളി എന്നിവർ ചേർന്ന് റമദാനിൽ കിറ്റ് വിതരണത്തിന് തീരുമാനമെടുത്ത് 25ഓളം കിറ്റുകൾ വാങ്ങി അർഹരിലേക്ക് എത്തിക്കാൻ സാധിച്ചു. അതിെൻറ രണ്ട് ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ സുമനസ്സുകളായ എത്രയോ പ്രവാസികളാണ് പിന്തുണയറിയിച്ച് രംഗത്തെത്തിയത്. അവരുടെയൊക്കെ സഹായത്താൽ റമദാൻ 27 വരെ തുടർച്ചയായി കിറ്റ് വിതരണം ചെയ്യാൻ കഴിഞ്ഞു. കരുണവറ്റാത്ത പ്രവാസികളുടെ മനസ്സ് കാണാൻ സാധിച്ചു. പലരും സഹായിക്കാൻ തയാറായിരുന്നു. ലോക്ഡൗണും സാഹചര്യങ്ങൾ അനുകൂലമല്ലാതിരുന്നതുകൊണ്ടുമാകാം പലരും പുറത്തിറങ്ങാതിരുന്നത്. ഇവരുടെയെല്ലാം സഹായങ്ങൾകൊണ്ട് അർഹരുടെ കൈകളിൽ ആ സഹായങ്ങൾ ഞങ്ങൾക്ക് എത്തിക്കാൻ സാധിച്ചത് വലിയ സന്തോഷം നൽകുന്ന ഓർമകളാണ്. ഇപ്പോൾ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുേമ്പാൾ ഏറ്റവും വലിയ കൂട്ടായി ഉള്ളതും ഈ ഓർമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.