ദുബൈ: യു.എ.ഇയിലെ വിദേശ പണമിടപാട് രംഗത്തും വിദേശ കറൻസി എക്സ്ചേഞ്ച് മേഖലയിലും മുൻനിര സേവനദാതാവായ ലുലു എക്സ്ചേഞ്ച് ദുബൈയിൽ പുതിയ ശാഖ തുറന്നു. ഡി.ഐ.പി-2ലെ വാണിജ്യ മേഖലയിലാണ് രാജ്യത്തെ 93ാം ശാഖ ആരംഭിച്ചത്. ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സിന് കീഴിലെ 280ാം ആഗോള ശാഖയാണിത്. സീനിയർ കമ്പനി മാനേജ്മെന്റിന്റെ സാന്നിധ്യത്തിൽ ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. ക്രോസ്-ബോർഡർ പേമെന്റുകൾ, ഡബ്ല്യൂ.പി.എസ്, ഫോറിൻ എക്സ്ചേഞ്ച് സേവനങ്ങൾ എന്നിവ ഈ ബ്രാഞ്ചിൽ ലഭ്യമാകും.
യു.എ.ഇ സമ്പദ്വ്യവസ്ഥയുടെ വളർച്ചക്ക് അനുസൃതമായി തങ്ങളുടെ ശൃംഖല വിപുലീകരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് ശാഖയുടെ ഉദ്ഘാടനം നിർവഹിച്ച ലുലു ഫിനാൻഷ്യൽ ഹോൾഡിങ്സ് മാനേജിങ് ഡയറക്ടർ അദീബ് അഹമ്മദ് പറഞ്ഞു. ഡിജിറ്റൽ പേമെന്റ് ആപ്പായ ലുലു മണിയിലേക്ക് മാറാൻ ആഗ്രഹിക്കുന്നവരുടെ ഇടപെടൽ കേന്ദ്രമായി ഇത് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.