ദുബൈ: ദുബൈ മാളിൽ ലുലു ഹൈപ്പർ മാർക്കറ്റ് പ്രവർത്തനമാരംഭിക്കുന്നു. എമ്മാർ പ്രോപർട്ടീസ് ചെയർമാൻ ജമാൽ ബിൻ താനിയയുടെ സാന്നിധ്യത്തിൽ യു.എ.ഇ വ്യാപാര മന്ത്രി താനി ബിൻ അഹമ്മദ് അൽ സിയൂദി തിങ്കളാഴ്ച ഉദ്ഘാടനം നിർവഹിക്കുമെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി അറിയിച്ചു.
ദുബൈ ഡൗൺ ടൗണിലും സമീപ പ്രദേശങ്ങളിലുമായി വസിക്കുന്ന താമസക്കാർക്കും സന്ദർശകർക്കുമായി ഏറ്റവും മികച്ചതും ആധുനിക രീതിയിലുള്ള ഷോപ്പിങ് അനുഭവമായിരിക്കും ലുലു നൽകുകയെന്നും അദ്ദേഹം അറിയിച്ചു. ലോക പ്രശസ്തമായ ബുർജ് ഖലീഫയോട് ചേർന്ന് അഞ്ച് ലക്ഷത്തിൽപരം സ്ക്വയർ മീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ദുബൈ മാൾ ലോകോത്തര ബ്രാൻഡുകളുടെ കേന്ദ്രം കൂടിയാണ്.
ദുബൈ മാൾ പതിനാറാം വർഷത്തിലേക്ക് കടക്കുന്ന ഈ സമയത്ത് ഇരുനൂറോളം രാജ്യങ്ങളിൽ നിന്ന് ലക്ഷക്കണക്കിന് ആളുകൾ ഷോപ്പിങ്ങിനും സന്ദർശനത്തിനുമായി വന്നുപോകുന്ന ഇടമെന്ന ഖ്യാതിയും ദുബൈ മാളിനുണ്ട്.ദുബൈ മാൾ സബീൽ പാർക്കിങ് വഴിയാണ് ലുലു ഹൈപ്പർ മാർക്കറ്റിലേക്കുള്ള പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.