ലുലു ഹൈപ്പർമാർക്കറ്റ് 

ലുലു ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ

ദുബൈ: ആഗോളതലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ 2021ലെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ചു.

മിഡിലീസ്​റ്റിൽനിന്ന്​ ലുലു ഗ്രൂപ്, മാജിദ് അൽ ഫുത്തൈം (ക്യാരിഫോർ) എന്നിവ മാത്രമാണ്​ പട്ടികയിൽ ഇടംപിടിച്ചത്. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്​റ്റ്​കോ കോർപറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ്​ നാലാമത്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന്​ റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് 7.40 ബില്യൺ ഡോളറാണ്​.

അഞ്ച്​ ശതമാനം വാർഷികവളർച്ചയും രേഖപ്പെടുത്തി. 16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള മാജിദ് അൽ ഫുത്തൈമി​െൻറ വിറ്റുവരവ് 6.5 വാർഷിക വളർച്ചയോടെ 7.65 ബില്യൺ ഡോളറാണ്​. ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള റിലയൻസും ഇടംപിടിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല്​ ഇ–കോമേഴ്സ് സെൻററുകൾ അടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണ്​ ലുലു ഗ്രൂപ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനുശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ 3000ലധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിന്​ കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.

രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം ഇ–കോമേഴ്സ് രംഗം വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lulu is on the list of global retail companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.