ലുലു ആഗോള റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ
text_fieldsദുബൈ: ആഗോളതലത്തിൽ മുൻപന്തിയിൽ നിൽക്കുന്ന റീട്ടെയിൽ സ്ഥാപനങ്ങളുടെ 2021ലെ പട്ടിക പ്രമുഖ ഓഡിറ്റ് സ്ഥാപനമായ ഡിലോയിറ്റ് പ്രസിദ്ധീകരിച്ചു.
മിഡിലീസ്റ്റിൽനിന്ന് ലുലു ഗ്രൂപ്, മാജിദ് അൽ ഫുത്തൈം (ക്യാരിഫോർ) എന്നിവ മാത്രമാണ് പട്ടികയിൽ ഇടംപിടിച്ചത്. അമേരിക്കൻ സ്ഥാപനങ്ങളായ വാൾമാർട്ട്, ആമസോൺ, കോസ്റ്റ്കോ കോർപറേഷൻ എന്നിവ പട്ടികയിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലെത്തിയപ്പോൾ ജർമൻ കമ്പനിയായ ഷ്വാർസ് ഗ്രൂപ്പാണ് നാലാമത്. 10 രാജ്യങ്ങളിൽ പ്രവർത്തനമുള്ള ലുലു ഗ്രൂപ്പിന് റിപ്പോർട്ട് പ്രകാരമുള്ള വിറ്റുവരവ് 7.40 ബില്യൺ ഡോളറാണ്.
അഞ്ച് ശതമാനം വാർഷികവളർച്ചയും രേഖപ്പെടുത്തി. 16 രാജ്യങ്ങളിൽ പ്രവർത്തനമുള്ള മാജിദ് അൽ ഫുത്തൈമിെൻറ വിറ്റുവരവ് 6.5 വാർഷിക വളർച്ചയോടെ 7.65 ബില്യൺ ഡോളറാണ്. ലോകത്ത് അതിവേഗം വളരുന്ന റീട്ടെയിൽ കമ്പനികളുടെ പട്ടികയിൽ ഇന്ത്യയിൽനിന്നുള്ള റിലയൻസും ഇടംപിടിച്ചിട്ടുണ്ട്.
കോവിഡ് വ്യാപനം ആഗോള വാണിജ്യ വ്യവസായങ്ങളെ മന്ദഗതിയിലാക്കുമ്പോൾ നാല് ഇ–കോമേഴ്സ് സെൻററുകൾ അടക്കം 26 പുതിയ ഹൈപ്പർമാർക്കറ്റുകളാണ് ലുലു ഗ്രൂപ് ഗൾഫ് രാജ്യങ്ങൾ, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ എന്നിവിടങ്ങളിലായി 2020 മാർച്ചിനുശേഷം ആരംഭിച്ചത്. ഇക്കാലയളവിൽ 3000ലധികം പേർക്ക് പുതുതായി തൊഴിൽ ലഭ്യമാക്കാനും ലുലുവിന് കഴിഞ്ഞിട്ടുണ്ടെന്ന് ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലി പറഞ്ഞു.
രണ്ട് വർഷത്തിനുള്ളിൽ 30 പുതിയ ഹൈപ്പർമാർക്കറ്റുകൾ ആരംഭിക്കുന്നതിനൊടൊപ്പം ഇ–കോമേഴ്സ് രംഗം വിപുലീകരിക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.