അബൂദബി: സ്വന്തം ബ്രാൻഡ് ഉൽപന്ന ശ്രേണി വിപുലീകരിക്കാനൊരുങ്ങി ലുലു ഗ്രൂപ്. റെഡി -ടു -കുക്ക് വിഭാഗത്തിൽ സാന്നിധ്യം വിപുലപ്പെടുത്തുന്നതിന് ജോർഡൻ ആസ്ഥാനമായ ഫുഡ്-ടെക് ഭീമനും മേഖലയിലെ പ്രമുഖ ഫുഡ് ആൻഡ് ബിവറേജ് കമ്പനിയായ അഗ്തിയ ഗ്രൂപ്പിെൻറ ഭാഗവുമായ നബീൽ ഫുഡ്സുമായുള്ള പങ്കാളിത്തം ലുലു ഗ്രൂപ് പ്രഖ്യാപിച്ചു. അബൂദബിയിൽ ആരംഭിച്ച അന്താരാഷ്ട്ര ഭക്ഷ്യ പ്രദർശനമായ സിയാലിലാണ് പ്രഖ്യാപനം.
സ്വന്തം ബ്രാൻഡ് ശക്തിപ്പെടുത്തുന്നതിെൻറയും മേഖലയിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിെൻറയും ഭാഗമായി സിയാൽ ഭക്ഷ്യമേളയിലെ ലുലു പവലിയനിൽ നടന്ന ചടങ്ങിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസഫ് അലിയുടെ സാന്നിധ്യത്തിൽ സി.ഇ.ഒ രൂപാവാലയും അഗത്തിയ ഗ്രൂപ് സി.ഇ.ഒ അലൻ സ്മിത്തും തമ്മിലാണ് ധാരണ പത്രത്തിൽ ഒപ്പുവെച്ചത്. സ്റ്റോറുകളിൽ സ്വന്തം ബ്രാൻഡ് ഉൽപന്നങ്ങൾക്ക് ശക്തമായ വളർച്ചയാണ് കാണാൻ കഴിയുന്നതെന്ന് എം.എ. യൂസുഫലി പറഞ്ഞു. യു.എ.ഇയുടെ ഭക്ഷ്യസുരക്ഷാ സംരംഭങ്ങളെ പിന്തുണക്കാൻ ഇത് സഹായിക്കുന്നു. അബൂദബിയുടെ ശക്തി പ്രകടിപ്പിക്കുന്നതിനും പ്രധാന പങ്കാളികളെ കാണുന്നതിനും ആഗോള വിപണികൾ പര്യവേക്ഷണം ചെയ്യുന്നതിനുമുള്ള പ്രധാന പരിപാടിയാണ് സിയാൽ ഭക്ഷ്യമേളയെന്നും അദ്ദേഹം കൂട്ടിചേർത്തു.
അബൂദബി സാമ്പത്തിക വികസന വകുപ്പ് ചെയർമാൻ മുഹമ്മദ് അലി അൽ ഷൊറാഫ അൽ ഹമ്മദി, എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫ് അലി, സി.ഒ.ഒ വി.ഐ. സലീം, ഡയറക്ടർ എം.എ. സലിം, അൽ ഫോവ സി.ഇ.ഒ മുഹമ്മദ് അൽ മൻസൂരി, ലുലു പ്രൈവറ്റ് ലേബൽ ഡിവിഷൻ ഡയറക്ടർ ഷമീം സൈനലാബ്ദീൻ എന്നിവർ പങ്കെടുത്തു.
ഇരു കമ്പനികളും ഒപ്പുെവച്ച ധാരണപത്രം അനുസരിച്ച് ചിക്കൻ നഗറ്റ്സ്, ടെമ്പുര, ഷിഷ് തവൂക്ക്, ലെമൺ ആൻഡ് പെപ്പർ ചിക്കൻ ബ്രെസ്റ്റ്, കുബ്ബേ, ബീഫ് ഷവർമ, കുഫ്ത, അറബിക് രുചിയുള്ള ബീഫ്, ഹാലൂമി ചീസ് സമൂസ എന്നിവ ലുലു സൂപ്പർമാർക്കറ്റ്, ഹൈപ്പർ മാർക്കറ്റുകൾ വഴി വിപണിയിലിറക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.