അബൂദബി: കഷ്ടത അനുഭവിക്കുന്ന വിദ്യാർഥികള്‍ക്ക് സഹായം ലഭ്യമാക്കുന്ന പദ്ധതിയുടെ ഭാഗമായി എമിറേറ്റ്‌സ് റെഡ് ക്രെസെൻറും അബൂദബി യൂനിവേഴ്‌സിറ്റിയുമായി ലുലു ഗ്രൂപ് കൈ കോര്‍ക്കുന്നു. 'സ്‌കോളര്‍ഷിപ് ഡ്രൈവ്, നമുക്ക് അവരുടെ ഭാവിക്കായി പിന്തുണ നല്‍കാം' എന്ന പദ്ധതിയിലൂടെ വിദ്യാഭ്യാസ സഹായത്തിന് ജനങ്ങളുടെ പങ്കാളിത്തം തേടുകയാണ് ഗ്രൂപ്. പദ്ധതിക്ക് തുടക്കം കുറിച്ച് ഖാലിദിയ മാളില്‍ നടന്ന ചടങ്ങില്‍ അബൂദബി യൂനിവേഴ്‌സിറ്റി കമ്യൂണിറ്റി റിലേഷന്‍സ് വകുപ്പ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സലീം അല്‍ ദാഹിരി, കോര്‍പറേറ്റ് റിലേഷന്‍സ് മേധാവി അഹമ്മദ് ഇബ്രാഹിം, എമിറേറ്റ്‌സ് റെഡ് ക്രെസെൻറ് അബൂദബി മാനേജര്‍ സലിം അല്‍ സുവൈദി, ഡൊണേഷന്‍സ് വിഭാഗം ഡെപ്യൂട്ടി മാനേജര്‍ മന്‍സൂര്‍ അല്‍ അമീരി, ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് അബൂദബി-അല്‍ ദഫ്‌റ റീജിയന്‍ ഡയറക്ടര്‍ ടി.പി. അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.
ലുലു ഉപഭോക്താക്കള്‍ക്ക് രണ്ടോ അതിലധികമോ ദിര്‍ഹം നല്‍കി പദ്ധതിയുമായി സഹകരിക്കാം. പദ്ധതിക്ക് ലുലു ഗ്രൂപ് നല്‍കുന്ന പിന്തുണ അഭിനന്ദനീയമാണെന്ന് സലിം അല്‍ ദാഹിരി പറഞ്ഞു. യുവജനങ്ങളുടെ നല്ല ഭാവി ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കാനായതില്‍ അഭിമാനമുള്ളതായി ടി.പി. അബൂബക്കര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.