അബൂദബി: വേനലവധി കഴിഞ്ഞ് സ്കൂൾ തുറക്കാനിരിക്കെ, വിദ്യാർഥികളെയും മാതാപിതാക്കളെയും ഒരുപോലെ ആകർഷിക്കുന്ന ‘ബാക്ക് ടു സ്കൂൾ’ കാമ്പയിനുമായി ‘ലുലു’. പഠനസാമഗ്രികൾക്കും ഗാഡ്ജറ്റുകൾക്കും മറ്റുമായി വമ്പൻ ഓഫറാണ് ലുലു കാമ്പയിന്റെ ഭാഗമായി നൽകുന്നത്.
യു.എ.ഇയിലുടനീളമുള്ള ലുലു സ്റ്റോറുകളിൽ ഓഫർ ലഭ്യമാണ്. മുൻനിര ബ്രാൻഡുകളുടെ ലാപ്ടോപ്പുകൾ, ബാഗുകൾ, ലഞ്ച് ബോക്സുകൾ, വാട്ടർ ബോട്ടിലുകൾ, സ്മാർട്ട് വാച്ചുകൾ, ഷൂസ് തുടങ്ങി വിപുലമായ ഉൽപന്നങ്ങളാണ് ഒരു മാസം നീളുന്ന കാമ്പയിനിന്റെ ഭാഗമായി ലുലു വിറ്റഴിക്കുന്നത്.
ആകർഷകമായ ഓഫറുകൾക്ക് പുറമെ വാറന്റികളും ഇവയിൽ പലതിനും ലഭിക്കും. വിപുലമായ ഉൽപന്നങ്ങളാണ് ഇത്തവണ ലഭ്യമാക്കിയിരിക്കുന്നതെന്നും വിലക്കുറവിലും കോംബോ ഓഫറുകളോടെയും ഇവ തങ്ങളുടെ എല്ലാ സ്റ്റോറുകളിലും ലഭിക്കുമെന്നും ലുലു ഗ്രൂപ് ബയിങ് ഡയറക്ടർ മുജീബുറഹ്മാൻ പറഞ്ഞു.
150 ദിർഹമിന്റെ സാധനങ്ങൾ വാങ്ങുന്ന കുട്ടികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 25 പേർക്ക് പതിനായിരം ദിർഹം വീതം ലുലുവിന്റെ സ്കോളർഷിപ്പും നൽകും. ആകെ 2.5 ലക്ഷം ദിർഹമാണ് ലുലു സ്കോളർഷിപ്പായി നൽകുക. അതോടൊപ്പം 200 വിജയികൾക്ക് രണ്ട് കോടി ലുലു ഹാപ്പിനസ് പോയന്റ് ലഭിക്കും.
ദുബൈ പാർക്സ് ആൻഡ് ഗ്രീൻ പ്ലാനറ്റ് എന്നിവയുമായി സഹകരിച്ച് 1000 സൗജന്യ ടിക്കറ്റുകളും ലുലു നൽകുന്നുണ്ട്. സുസ്ഥിരത പദ്ധതികളുടെ ഭാഗമായി രണ്ട് പദ്ധതികളും ലുലു പ്രഖ്യാപിച്ചിട്ടുണ്ട്. ആദ്യ പദ്ധതിയായ സ്കൂൾ യൂനിഫോം റീസൈക്ലിങ് പദ്ധതി പ്രകാരം കുട്ടികളുടെ മോശം വന്നിട്ടില്ലാത്ത സ്കൂൾ യൂനിഫോമുകൾ ലുലു സ്റ്റോറുകളിൽ ഒരുക്കിയിരിക്കുന്ന കേന്ദ്രങ്ങളിൽ നിക്ഷേപിക്കാം.
ഈ വസ്ത്രങ്ങൾ റീസൈക്കിൾ ചെയ്ത് ഉപയോഗിക്കാനും ഇതിലൂടെ മാലിന്യങ്ങൾ കുറക്കാനുമാണ് ലുലു പദ്ധതിയിടുന്നത്. രണ്ടാമത്തെ പദ്ധതിയിൽ ഉപയോഗിച്ച പാഠപുസ്തകങ്ങൾ ലുലുവിലൊരുക്കിയ സ്ഥലത്ത് നൽകാം. ആവശ്യക്കാർക്ക് ഇവ പിന്നീട് വിതരണം ചെയ്യും. മഹത്തായ ലക്ഷ്യത്തിനു വേണ്ടി സമൂഹത്തെ ഒന്നിപ്പിക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും വേണ്ടിയാണ് ഈ നീക്കങ്ങളെന്ന് പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.