ജു​ബൈ​ർ

വെ​ള്ളാ​ട​ത്ത്

മ​ഹാ​ത്മ ജ്യോ​തി​ബ ഫൂ​ലെ നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ് ജു​ബൈ​ർ വെ​ള്ളാ​ട​ത്തി​ന്

ദു​ബൈ: ഭാ​ര​തീ​യ ദ​ലി​ത് സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ മ​ഹാ​ത്മ ജ്യോ​തി​ബ ഫൂ​ലെ നാ​ഷ​ന​ൽ ഫെ​ലോ​ഷി​പ് അ​വാ​ർ​ഡി​ന് എ​ഴു​ത്തു​കാ​ര​നും സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ക​നു​മാ​യ ജു​ബൈ​ർ വെ​ള്ളാ​ട​ത്ത് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. വി​ജ്ഞാ​ന സാ​ഹി​ത്യ വി​ഭാ​ഗ​ത്തി​ൽ ‘എ​ന്‍റെ ആ​ന​ക്ക​ര നാ​ൾ​വ​ഴി​ക​ൾ നാ​ട്ടു​വ​ഴി​ക​ൾ’ എ​ന്ന ച​രി​ത്ര​പ​ഠ​ന പു​സ്ത​ക​ത്തി​ന്‍റെ ര​ച​ന​ക്കാ​ണ് പു​ര​സ്കാ​രം. ഡ​ൽ​ഹി​യി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന അ​ക്കാ​ദ​മി​യു​ടെ ദേ​ശീ​യ​സ​മ്മേ​ള​ന​ത്തി​ൽ അ​വാ​ർ​ഡ് സ​മ്മാ​നി​ക്കും.

ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യി​രു​ന്ന ജ്യോ​തി​ബ ഗോ​വി​ന്ദ​റാ​വു ഫൂ​ലെ​യു​ടെ ഓ​ർ​മ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ​താ​ണ് ഈ ​അ​വാ​ർ​ഡ്. ആ​ന​ക്ക​ര സ്വ​ദേ​ശി​യാ​യ ജു​ബൈ​ർ വെ​ള്ളാ​ട​ത്ത് ര​ണ്ട​ര​പ്പ​തി​റ്റാ​ണ്ടാ​യി അ​ബൂ​ദ​ബി​യി​ൽ ജോ​ലി ചെ​യ്യു​ന്നു.

അ​ക്ഷ​ര​ജാ​ല​കം ഓ​വ​ർ​സീ​സ് പ്ര​സി​ഡ​ന്‍റാ​ണ്. അ​ബൂ​ദ​ബി അ​ക്ഷ​ര സാ​ഹി​ത്യ ക്ല​ബ്, അ​ബൂ​ദ​ബി ഐ.​ഐ.​സി ലി​റ്റ​റ​റി വി​ങ്​ തു​ട​ങ്ങി പ്ര​വാ​സ​ലോ​ക​ത്തെ സാ​ഹി​ത്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ സ​ജീ​വ​മാ​ണ്. ശ​ബ്ന​യാ​ണ് ഭാ​ര്യ. റീം ​ഹ​നാ​ൻ മ​ക​ളും മ​ർ​വാ​ൻ ഇ​ബാ​ദ് മ​ക​നു​മാ​ണ്.

Tags:    
News Summary - Mahatma Jyotiba Phule National Fellowship awarded to Jubair Vellad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.