അബൂദബി: രാജ്യത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനിടെ അപകടങ്ങളൊഴിവാക്കാന്‍ വാഹനങ്ങള്‍ മികച്ച രീതിയിലാണുള്ളതെന്ന് ഉറപ്പാക്കണമെന്ന് അധികൃതരുടെ നിര്‍ദേശം. മോശമായതോ അല്ലെങ്കില്‍ അപകടാവസ്ഥയിലുള്ളതോ ആയ ടയറുകള്‍ ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മർദം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകള്‍ നല്ല അവസ്ഥയിലാണുള്ളതെന്ന് തുടര്‍ച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തണം. ഡ്രൈവിങ്ങിനിടെ അസ്വാഭാവികത തോന്നിയാലുടന്തന്നെ വാഹനം സുരക്ഷിതമായി നിര്‍ത്തിയശേഷം എന്ജിന് ഓഫാക്കണം. പൊട്ടിയതോ കേടുപാടുള്ളതോ ആയ ടയറുകളുള്ള വാഹനം പിടികൂടിയാല്‍ ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തും. വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.