താപനില വര്‍ധിക്കും; ടയറുകളുടെ കാര്യക്ഷമത ഉറപ്പാക്കണം
text_fieldsഅബൂദബി: രാജ്യത്തെ അന്തരീക്ഷ താപനില വര്‍ധിക്കുന്നതിനിടെ അപകടങ്ങളൊഴിവാക്കാന്‍ വാഹനങ്ങള്‍ മികച്ച രീതിയിലാണുള്ളതെന്ന് ഉറപ്പാക്കണമെന്ന് അധികൃതരുടെ നിര്‍ദേശം. മോശമായതോ അല്ലെങ്കില്‍ അപകടാവസ്ഥയിലുള്ളതോ ആയ ടയറുകള്‍ ഉയര്‍ന്ന താപനിലയില്‍ പൊട്ടിത്തെറിക്കാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു. ചൂടുകാലത്ത് ചക്രങ്ങളിലെ വായുസമ്മർദം കൂടാന്‍ സാധ്യതയുള്ളതിനാല്‍ ടയറുകള്‍ നല്ല അവസ്ഥയിലാണുള്ളതെന്ന് തുടര്‍ച്ചയായി പരിശോധിച്ച് ഉറപ്പുവരുത്തണം. ഡ്രൈവിങ്ങിനിടെ അസ്വാഭാവികത തോന്നിയാലുടന്തന്നെ വാഹനം സുരക്ഷിതമായി നിര്‍ത്തിയശേഷം എന്ജിന് ഓഫാക്കണം. പൊട്ടിയതോ കേടുപാടുള്ളതോ ആയ ടയറുകളുള്ള വാഹനം പിടികൂടിയാല്‍ ഡ്രൈവര്‍ക്ക് 500 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്തും. വാഹനം ഒരാഴ്ചത്തേക്ക് പിടിച്ചെടുക്കുകയും ചെയ്യും.
വാഹന ഉടമകള്‍ ശ്രദ്ധിക്കാന്‍:
- കാറിന്റെ അറ്റകുറ്റപ്പണികള്‍ കൃത്യമായി ചെയ്യുക.
- ടയറിലെ വായുസമ്മർദം കൃത്യമായിരിക്കുന്നതിന് ഉചിതമായ ടയര്‍ ആണോ ഉപയോഗിക്കുന്നതെന്ന് ഉറപ്പുവരുത്തുക.
- വെയിലടിക്കുന്നിടത്താണ് വാഹനം നിര്ത്തിയിട്ടുള്ളതെങ്കില് പുറപ്പെടുന്നതിനായി സ്റ്റിയറിങ് തണുക്കുന്നതുവരെ കാത്തിരിക്കണം.
- ഷോപ്പിങ്ങിനോ മറ്റാവശ്യങ്ങള്‍ക്കോ പോയാല്‍ ഒരു കാരണവശാലും കുട്ടികളെ കുറച്ചു സമയത്തേക്കുപോലും വാഹനത്തില്‍ തനിച്ചാക്കരുത്.
- വാഹനം നിര്‍ത്തി പോവുമ്പോള്‍ ചില്ല് അൽപമെങ്കിലും താഴ്ത്തിവെച്ച് വാഹനത്തിനുള്ളിലെ വായുസമ്മർദം കുറക്കാന്‍ ശ്രദ്ധിക്കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.