ഷാ​ർ​ജ​യി​ലെ പ്ര​ധാ​ന റോ​ഡു​ക​ൾ ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടും

ഷാ​ർ​ജ: അ​ൽ ഖ​സ്ബ ബ്രി​ഡ്​​ജ്​ റോ​ഡും അ​ൽ​ഖാ​ൻ കോ​ർ​ണി​ഷ് റോ​ഡും ഞാ​യ​റാ​ഴ്​​ച മു​ത​ൽ ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക് ഭാ​ഗി​ക​മാ​യി അ​ട​ച്ചി​ടു​മെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. എ​മി​റേ​റ്റി​ലെ റോ​ഡു​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നും വി​ക​സി​പ്പി​ക്കാ​നും ന​വീ​ക​രി​ക്കാ​നു​മു​ള്ള എ​സ്.​ആ​ർ.​ടി.​എ​യു​ടെ പ​ദ്ധ​തി​ക്കാ​യാ​ണ് റോ​ഡ് അ​ട​ച്ചി​ട​ൽ. ഈ ​റോ​ഡു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും വി​പു​ലീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ന​ട​ത്തും. ഷാ​ർ​ജ ഡൗ​ൺ​ടൗ​ൺ, റോ​ള, അ​ജ്​​മാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കാ​ണ് ആ​ദ്യ​ഘ​ട്ടം.

ഞാ​യ​റാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചി​ന് ജോ​ലി ആ​രം​ഭി​ച്ച് ന​വം​ബ​ർ 28ന് ​അ​വ​സാ​നി​ക്കും. എ​തി​ർ​ദി​ശ ദു​ബൈ​യി​ലേ​ക്കു​ള്ള ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നി​രി​ക്കും. ര​ണ്ടാം ഘ​ട്ടം ദു​ബൈ ദി​ശ​യി​ലേ​ക്കാ​ണ്. 29 തി​ങ്ക​ളാ​ഴ്​​ച അ​ർ​ധ​രാ​ത്രി മു​ത​ൽ പു​ല​ർ​ച്ച അ​ഞ്ചി​ന് തു​ട​ങ്ങി ഡി​സം​ബ​ർ 13ന് ​അ​വ​സാ​നി​ക്കും. ഷാ​ർ​ജ​യി​ലേ​ക്കു​ള്ള ദി​ശ ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നി​രി​ക്കും. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നും വി​പു​ലീ​ക​ര​ണ​ത്തി​നും പി​ന്തു​ണ ന​ൽ​കാ​ൻ ഷാ​ർ​ജ പൊ​ലീ​സ് പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ട്രാ​ഫി​ക് ആ​ൻ​ഡ് പ​ട്രോ​ൾ ഡി​പ്പാ​ർ​ട്മെൻറ്​ ഡ​യ​റ​ക്​​ട​ർ ലെ​ഫ്റ്റ​ന​ൻ​റ്​ കേ​ണ​ൽ മു​ഹ​മ്മ​ദ് അ​ല്ലാ​യി അ​ൽ ന​ഖ്ബി പ​റ​ഞ്ഞു. ഗ​താ​ഗ​തം വ​ഴി​തി​രി​ച്ചു​വി​ടാ​നും ന​ഗ​ര​ത്തി​ലെ സു​ഗ​മ​മാ​യ ഗ​താ​ഗ​തം ഉ​റ​പ്പാ​ക്കാ​നും റോ​ഡി​ൽ പ​ട്രോ​ളി​ങ്​ ശ​ക്ത​മാ​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ പൊ​ലീ​സു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചി​ട്ടു​ള്ള റോ​ഡ് വ​ഴി​തി​രി​ച്ചു​വി​ട​ൽ ബോ​ർ​ഡു​ക​ൾ പാ​ലി​ക്ക​ണ​മെ​ന്നും ശ്ര​ദ്ധാ​പൂ​ർ​വം വാ​ഹ​നം ഓ​ടി​ക്ക​ണ​മെ​ന്നും പ്ര​ദേ​ശ​ത്ത് എ​ത്തു​മ്പോ​ൾ വേ​ഗ​പ​രി​ധി പാ​ലി​ക്ക​ണ​മെ​ന്നും പൊ​ലീ​സ് നി​ർ​ദേ​ശി​ച്ചു. നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും പ​രാ​തി​ക​ൾ​ക്കും 80086767 എ​ന്ന ന​മ്പ​റി​ൽ വി​ളി​ക്കാ​മെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Tags:    
News Summary - Major roads in Sharjah will be partially closed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.