ദുബൈ: വിപുലീകരണത്തിെൻറ ഭാഗമായി മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒമ്പത് പുതിയ ഷോറൂമുകള്‍ കൂടി തുറന്നു. ഒറ്റ ദിവസമാണ് യു.എ.ഇയിൽ ആറും ഇന്ത്യയിൽ മൂന്നും ഷോറൂമുകൾ ഉദ്ഘാടനം ചെയ്തത്. ദുബൈ ഗോള്‍ഡ് സൂക്കിൽ മൂന്നും സിറ്റി സെന്‍റർ അൽ സാഹിയ, ഷാർജ ലുലു മുവൈല, ജബൽ അലി ക്രൗൺ മാൾ എന്നിവിടങ്ങളിൽ ഓരോ ഷോറൂമുമാണ് തുറന്നത്. ഇന്ത്യയിൽ ബംഗളൂരുവിലെ എച്ച്.എസ്.ആര്‍ ലേഔട്ട്, ഛത്തീസ്ഗഡിലെ റായ്പൂര്‍, പുണെയിലെ ഹഡപ്സര്‍ എന്നിവിടങ്ങളിലാണ് ഷോറൂമുകള്‍ ആരംഭിച്ചത്.
ഉപഭോക്താക്കളുടെ വിശ്വാസ്യതയാണ് മലബാറിെൻറ വിജയത്തിന് പിന്നിലെന്ന് ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി. ജി.സി.സിയിലും ഇന്ത്യയിലും വിപുലീകരണ പദ്ധതികളുണ്ട്. ഗ്രൂപ്പിന് ശക്തമായ സാന്നിധ്യമുള്ള പ്രദേശങ്ങളില്‍ റീട്ടെയില്‍ സാന്നിധ്യം ശക്തിപ്പെടുത്തുന്നത് തുടരും. ബ്രാന്‍ഡിന് ലഭിച്ച സ്വീകാര്യത വിപുലീകരണത്തിന് കൂടുതൽ ആത്മവിശ്വാസം പകരുന്നതാണെന്നും അദ്ദേഹം കൂട്ടിചേർത്തു. സ്വർണ വ്യാപാരത്തിെൻറ കേന്ദ്രമായ ഗോൾഡ് സൂഖിൽ മലബാർ ഗ്രൂപ്പിെൻറ സാന്നിധ്യം ശക്തമാക്കുന്നത് സന്തോഷകരമാണെന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്‍റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹ്മദ് പറഞ്ഞു. മഹാമാരിക്കാലത്തിന് ശേഷമുള്ള വീണ്ടെടുപ്പിെൻറ സമയമാണിതെന്നും എന്നും പോസിറ്റിവ് എനർജി നൽകിയ നഗരമാണ് ദുബൈ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉപഭോക്താക്കൾക്ക് ലോകോത്തര ജ്വല്ലറി അനുഭവമായിരിക്കും പുതിയ ഷോറൂമുകളും സമ്മാനിക്കുകയെന്ന് മലബാര്‍ ഗ്രൂപ് വൈസ് ചെയര്‍മാന്‍ കെ.പി. അബ്ദുല്‍ സലാം പറഞ്ഞു.
ദുബൈ ഗോള്‍ഡ് സൂക്കിലെ പുതിയ ഷോറൂമുകള്‍ ഇത്ര ദുബൈ സി.ഇ.ഒ ഇസ്സാം ഗലദാരി, ഡി.ഇ.ഡി ബിസിനസ് രജിസ്ട്രേഷന്‍ ഡയറക്ടര്‍ ഇന്‍ ബി.ആർ.എല്‍ വലീദ് അബ്ദുൽ മാലിക് എന്നിവര്‍ ഉദ്ഘാടനം ചെയ്തു. ഇതോടെ ഈ പ്രദേശത്തെ ആകെ ഷോറൂമുകളുടെ എണ്ണം ഏഴായി. ഷാര്‍ജ ലുലു മുവൈലയിലെ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂം മലബാര്‍ ഗ്രൂപ് സീനിയര്‍ ഡയറക്ടര്‍ സി. മായിന്‍ കുട്ടി ഉദ്ഘാടനം ചെയ്തു. ഷാര്‍ജയിലെ സിറ്റി സെന്‍റര്‍ അല്‍ സാഹിയ ഷോറൂമിെൻറ ഉദ്ഘാടനം സിറ്റി സെന്‍റര്‍ സീനിയര്‍ മാള്‍ മാനേജര്‍ മുഹമ്മദ് അല്‍ റയിസ് നിർവഹിച്ചു. ജബല്‍ അലി ഷോറൂം മലബാര്‍ ഗ്രൂപ് ചെയര്‍മാന്‍ എം.പി. അഹമ്മദും ഉദ്ഘാടനം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.