മലബാർ ഗോൾഡ്​ ഖത്തറിൽ തുറക്കുന്ന ആഭരണ നിർമാണകേന്ദ്രത്തി​െൻറ ശിലാസ്​ഥാപനം ശൈഖ്​ ഹമദ് നാസർ എ.എ അൽ താനി, ശൈഖ്​ അബ്​ദുല്ല നാസർ എ.എ അൽ താനി എന്നിവർ ചേർന്ന് നിർവഹിക്കുന്നു. മലബാർ ഗോൾഡ്​ റീജനൽ ഹെഡ് ടി.വി. സന്തോഷ്, സോണൽ ഹെഡ് ടി. നൗഫൽ, എ.കെ. ഉസ്മാൻ എന്നിവർ സമീപം 

മലബാർ ഗോൾഡ്​ ഖത്തറിൽ ആഭരണ നിർമാണ കേന്ദ്രം തുറക്കും

ദുബൈ: മലബാർ ഗോൾഡ്​ ആൻഡ്​ ഡയമണ്ട്​സി​െൻറ ആഭരണ നിർമാണ കേന്ദ്രം ഖത്തറിൽ തുറക്കും. പ്രതിവർഷം 5,000 കിലോ സ്വർണാഭരണം നിർമിക്കാനുള്ള കേന്ദ്രത്തി​െൻറ ശിലാസ്​ഥാപനം ശൈഖ്​ ഹമദ് നാസർ എ.എ അൽ താനി, ശൈഖ്​ അബ്​ദുല്ല നാസർ എ.എ അൽ താനി എന്നിവർ ചേർന്ന് നിർവഹിച്ചു.

മലബാർ ഗോൾഡ്​ റീജനൽ ഹെഡ് ടി.വി. സന്തോഷ്, സോണൽ ഹെഡ് ടി. നൗഫൽ, എ.കെ. ഉസ്മാൻ എന്നിവർ സന്നിഹിതരായിരുന്നു.ഖത്തറിലെ മനാത്തെക്ക് ഇക്കണോമിക് സോണി​െൻറ ഭാഗമായ ബിർക്കാത്ത് അൽ അവാമർ ലോജിസ്​റ്റിക് പാർക്കിൽ ലീസ്​ ചെയ്ത 3,000 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ്​ ആഭരണനിർമാണ ശാല ഉയരുന്നത്​. 2022 ജൂലൈയോടെ പ്രവർത്തനമാരംഭിക്കും.

200ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്​ടിക്കും. കാസ്​റ്റിങ്​, സി.എൻ.സി, കാഡ്-ക്യാം ത്രീഡി പോലുള്ള പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്തി ഉയർന്ന നിലവാരവും പൂർണതയുമുള്ള വൈവിധ്യമാർന്ന സ്വർണാഭരണങ്ങൾ ഇവിടെ നിർമിക്കും. സി.എൻ.സി കട്ടിങ്​, മാലകൾ, പാദസരങ്ങൾ, മോതിരങ്ങൾ, വളകൾ, 22 കാരറ്റ്, 24 കാരറ്റ് സ്വർണനാണയങ്ങൾ, കുവൈത്തി നെക്​ലേസ് തുടങ്ങിയവ നിർമിക്കാൻ വിവിധ വിഭാഗങ്ങളുണ്ടാകും.

വജ്രവും മറ്റ് അമൂല്യ രത്നാഭരണങ്ങളും നിർമിക്കാൻ സൗകര്യമുണ്ട്. ഖത്തറിലെ ഇത്തരത്തിലുള്ള ആദ്യത്തെ കേന്ദ്രമാണിത്. 2013 മുതൽ ഖത്തറിൽ പ്രവർത്തിച്ചുവരുന്ന നിലവിലുള്ള കേന്ദ്രത്തിന് പുറമെയാണിത്. 50 വിദഗ്ധരായ ആഭരണ നിർമാണത്തൊഴിലാളികൾ ജോലി ചെയ്യുന്ന നിലവിലുള്ള ഫാക്ടറിക്ക് പ്രതിവർഷം 1200 കിലോ ആഭരണ നിർമാണ ശേഷിയാണുള്ളത്.

ജലത്തിൽ നിന്ന് ഇന്ധനം ഉൽപാദിപ്പിക്കുന്ന ഹൈഡ്രജൻ ജനറേറ്റർ, വ്യാവസായിക മാലിന്യങ്ങളിൽ നിന്ന് വിഷ കണികകളെയും വാതകങ്ങളെയും നീക്കുന്ന വായു മലിനീകരണ നിയന്ത്രണ ഉപകരണം, മലിനജല ശുദ്ധീകരണ പ്ലാൻറിൽ നിന്ന് ദുർഗന്ധമുള്ളതും വിഷകരവുമായ വാതകങ്ങൾ നീക്കം ചെയ്യുന്നതിനുള്ള ഡ്രൈ സ്ക്രബിങ്​ സിസ്​റ്റം തുടങ്ങിയ നിരവധി അത്യാധുനിക സൗകര്യങ്ങൾ ഫാക്ടറിയിൽ ഉൾപ്പെടുത്തും.

Tags:    
News Summary - Malabar Gold Jewelery manufacturing center will be opened in Qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.