ഹൈദരാബാദ്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിെൻറ ഇന്ത്യയിലെ ആദ്യ ആർട്ടിസ്ട്രി ഷോറൂം ഹൈദരാബാദിൽ പ്രവർത്തനമാരംഭിച്ചു. 25,000 ചതുരശ്ര അടി വിസ്തൃതിയിൽ കമ്പനിയുടെ രാജ്യത്തെ ഏറ്റവും വലിയ ഷോറൂമാണ് സോമാജി ഗുഡയിൽ ആരംഭിച്ചത്. തെലങ്കാന ആഭ്യന്തരമന്ത്രി മൊഹമ്മദ് മഹ്മൂദ് അലി പുതിയ ഉദ്ഘാടനം നിർവഹിച്ചു.
മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ്, കോ-ചെയർമാൻ ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയർമാൻ കെ.പി. അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്ത്യ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഒ. അഷർ, ഇൻറർനാഷനൽ ഓപറേഷൻസ് മാനേജിങ് ഡയറക്ടർ ഷംലാൽ അഹമ്മദ്, എക്സിക്യൂട്ടിവ് ഡയറക്ടർമാരായ സി. മായിൻകുട്ടി, കെ.പി. വീരാൻകുട്ടി, റീട്ടെയിൽ ഓപറേഷൻസ് ഹെഡ് (റെസ്റ്റ് ഓഫ് ഇന്ത്യ) പി.കെ. സിറാജ് തുടങ്ങിയവർ പങ്കെടുത്തു.
ജീവിതത്തിെൻറ എല്ലാ തുറകളിലുള്ള ഉപഭോക്താക്കൾക്കും വിവിധ സന്ദർഭങ്ങൾക്കനുസരിച്ച് ആഭരണങ്ങൾ തെരഞ്ഞെടുക്കുന്നതിനുള്ള അവസരമാണ് ലക്ഷ്യമിടുന്നതെന്ന് മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.