ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ സംഘടിപ്പിച്ച ഓണാഘോഷം കുട്ടികൾക്ക് വേറിട്ട അനുഭവമായി. 25ഓളം കുടുംബങ്ങളാണ് മലയാളം മിഷൻ ദുബൈ ചാപ്റ്ററിലെ ‘കുട്ടിക്കൂട്ടം’ മുഹൈസിന പഠനകേന്ദ്രം സംഘടിപ്പിച്ച ഓണാഘോഷത്തിൽ പങ്കെടുത്തത്.
അത്തപ്പൂക്കളം, കുട്ടികളുടെ കവിതാലാപനം, നൃത്തം, ഗാനങ്ങൾ, മാവേലി, കസേരകളി, മിഠായി പെറുക്കൽ, നാരങ്ങയോട്ടം, തിരുവാതിര, പായസവിതരണം തുടങ്ങി സ്നേഹവും ആഹ്ലാദവും ഒത്തൊരുമിച്ച ഓണാഘോഷ പരിപാടികൾ കുട്ടികളുടെ വേറിട്ട അനുഭവമായിരുന്നു. രക്ഷിതാക്കൾ മുൻകൈ എടുത്തായിരുന്നു ഓണാഘോഷം സംഘടിപ്പിച്ചത്. മലയാളം മിഷനിൽ ഒരുമിച്ച് പഠിച്ച കുട്ടികളും കുടുംബങ്ങളുമായിരുന്നു പരിപാടിയിലെ മുഖ്യ ആകർഷണം.
പ്രവാസിക്ഷേമ ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ദുബൈ ചാപ്റ്റർ പ്രസിഡന്റ് സോണിയ ഷിനോയ്, സെക്രട്ടറി പ്രദീപ് തോപ്പിൽ, കൺവീനർ ഫിറോസിയ എന്നിവർ ആശംസ നേർന്നു. സെന്റർ അധ്യാപകരായ ശ്രീകല മസ്തേന്ദ്ര, രഹ്ന അഹമ്മദ്, ഷഹാന ഷാൻ, രേഖ ജിജേഷ് എന്നിവരും സെന്റർ കോഓഡിനേറ്റർമാരായ മെറിൻ അനീഷ്, അജാസ് മുഹമ്മദ് എന്നിവരും ഓണാഘോഷത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.