ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിൽ മാർത്തോമ ചർച്ചിന്റെ ആഭിമുഖ്യത്തിൽ ആരംഭിക്കുന്ന 10 പുതിയ പഠന കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനോത്സവം മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ലോകകേരള സഭാംഗം എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായിരുന്നു. മാർത്തോമ പള്ളി വികാരി റവ. ജിനു ഈപ്പൻ കുര്യൻ അധ്യക്ഷത വഹിച്ചു. ദുബൈ ചാപ്റ്റർ ചെയർമാൻ സി.എൻ.എൻ. ദിലീപ്, പള്ളി സഹ വികാരികളായ ബിജി എം. രാജു, ജിജോ വർഗീസ്, മലയാളം മിഷൻ റിസോഴ്സ് പേഴ്സൻ പി.ടി. മണികണ്ഠൻ, വിദഗ്ധ സമിതി ചെയർമാൻ കിഷോർ ബാബു എന്നിവർ സംസാരിച്ചു. വിദഗ്ധ സമിതി അംഗവും മുൻ കൺവീനറുമായ പി. ശ്രീകല, നാടക സംവിധായകൻ ടി.വി. ബാലകൃഷ്ണൻ എന്നിവർ ക്ലാസുകൾ നയിച്ചു. മാർത്തോമ ചർച്ച് ക്വയർ സെക്രട്ടറി കെ.എം. ഏബ്രഹാം സ്വാഗതവും മലയാളം കോഓഡിനേറ്റർ റോസമ്മ ഏബ്രഹാം നന്ദിയും പറഞ്ഞു.
ജോ. സെക്രട്ടറി അംബുജം സതീഷ് അവതാരകയായിരുന്നു. തുടർന്ന് നടന്ന അധ്യാപക പരിശീലനം മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട ഉദ്ഘാടനം ചെയ്തു. പി. ശ്രീകല, പി.ടി. മണികണ്ഠൻ, ടി.വി. ബാലകൃഷ്ണൻ, ചിറ്റാൽ സുരേഷ് എന്നിവർ ക്ലാസുകൾ നയിച്ചു. ചാപ്റ്റർ സെക്രട്ടറി പ്രദീപ് തോപ്പിൽ, കോഓഡിനേറ്റർ ഷിജു നെടുംപറമ്പത്ത്, ജോ. സെക്രട്ടറി അംബുജം എന്നിവർ നേതൃത്വം കൊടുത്തു. അൽഖൂസ് മേഖലാ കോഓഡിനേറ്റർ അബ്ദുൾ അഷ്റഫ് നന്ദി രേഖപ്പെടുത്തി. .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.