അബൂദബി: മലയാളം മിഷൻ ചാപ്റ്റർ മാതൃഭാഷാ ദിനം വാരാചരണമായി ആചരിച്ചു. ഭാഷാപ്രതിജ്ഞ ചൊല്ലിക്കൊടുത്തും കവിതകളും പാട്ടുകളും അവതരിപ്പിച്ചുമാണ് ഓരോ സെന്ററിലും കുട്ടികൾ മാതൃഭാഷാദിനം കൊണ്ടാടുന്നത്. ചാപ്റ്ററിനു കീഴിൽ കേരള സോഷ്യൽ സെന്റർ, മലയാളി സമാജം, സിറ്റി, ഷാബിയ, ബദാസായിദ്, അൽദഫ്ര മേഖലകളിലായി 86 സെന്ററുകളാണ് നിലവിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 96 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികൾ സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നു. മാതൃഭാഷാ വാരാചരണത്തിനു തുടക്കംകുറിച്ച് മലയാളം മിഷൻ അബൂദബി കേരള സോഷ്യൽ സെന്റർ മേഖലയിലെ സൂര്യകാന്തി ക്ലാസ് മാതൃഭാഷാദിനം ആചരിച്ചു. എം.ടി. വാസുദേവൻ നായർ രചിച്ച ഭാഷാപ്രതിജ്ഞ അധ്യാപിക ബിന്ദു നഹാസ് വിദ്യാർഥികൾക്ക് ചൊല്ലിക്കൊടുത്തു. തുടർന്ന് വിദ്യാർഥികൾ കവിതകളും കഥകളും അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.