ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന്റെ 97ാം സെന്റർ പ്രവേശനോത്സവം ഉദ്ഘാടനം ഓർമ ഹാളിൽ ചിത്രകാരനും മുൻ കേരള ലളിത കലാ അക്കാദമി മുൻ അംഗവുമായ കാരക്കാമണ്ഡപം വിജയകുമാർ നിർവഹിച്ചു.
കുട്ടികൾക്കായി അദ്ദേഹത്തിന്റെ ചിത്ര പ്രദർശനവും ചിത്ര രചനയും ഉൾപ്പെടുത്തിയിരുന്നു. റാഷിദിയ മേഖല മലയാളം മിഷൻ കോഓഡിനേറ്റർ അനസ് അധ്യക്ഷനായ ചടങ്ങിൽ ഓർമ പ്രസിഡന്റ് ഷിജു ബഷീർ, മലയാളം മിഷൻ ദുബൈ ചാപ്റ്റർ സെക്രട്ടറി സി.എൻ.എൻ. ദിലീപ്, എക്സിക്യൂട്ടിവ് അംഗങ്ങളായ എം.പി. മുരളി, അക്ബർ ഷാ, ലോക കേരള സഭാംഗം അനിത ശ്രീകുമാർ എന്നിവർ ആശംസകൾ അറിയിച്ചു.
അധ്യാപകൻ ബാബുരാജ് ഉറവിന്റെയും ഷഹീന അസിയുടെയും നേതൃത്വത്തിൽ ആദ്യ ക്ലാസ് നടന്നു. രക്ഷിതാക്കളും പ്രവേശനോത്സവത്തിൽ പങ്കെടുത്തു. റാഷിദിയ മലയാളം മിഷൻ സെന്റർ അധ്യാപികയും ജോ. കോഓഡിനേറ്ററുമായ സന്ധ്യ സുധീപ് സ്വാഗതവും റുഖിയ കാദർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.