ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ ദൈറ മേഖലയിലെ ഹോർലൻസ് 1, ഹോർലൻസ് 2, നൈഫ് എന്നിവിടങ്ങളിൽ സ്ഥാപിച്ച പഠനകേന്ദ്രങ്ങളുടെ സംയുക്ത പ്രവേശനോത്സവം ഹോർലൻസിലെ സഫിയ ബിൽഡിങ്ങിൽ സംഘടിപ്പിച്ചു.
ദുബൈ ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം മാധ്യമ പ്രവർത്തക സിന്ധു ബിജു ഉദ്ഘാടനം ചെയ്തു. ഓർമ രക്ഷാധികാരി രാജൻ മാഹി, ചാപ്റ്റർ വൈസ് പ്രസിഡന്റ് സർഗറോയി, ജോ. കൺവീനർ എൻസി ബിജു, ജോ. സെക്രട്ടറി എം.സി. ബാബു എന്നിവർ സംസാരിച്ചു.
തുടർന്ന് അധ്യാപകരായ ബാബുരാജ്, സുഭാഷ് ദാസ്, രഞ്ജിത്ത് ദല എന്നിവരുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനപ്രവർത്തനങ്ങൾ നൽകി.
അധ്യാപികമാരായി നിയമിച്ച മിനി ബാബു, റെനിത, ഹക്കീം എന്നിവരും രക്ഷാകർത്താക്കളും സന്നിഹിതരായിരുന്നു. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതവും മേഖല കോഓഡിനേറ്റർ സജി പി. ദേവ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.