ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്ററിന് കീഴിൽ അധ്യാപക ദിനാഘോഷവും പ്രവേശനോത്സവവും ശനിയാഴ്ച കറാമ സെന്റർ ഹാളിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ചാപ്റ്റർ പ്രസിഡന്റ് അംബുജം സതീഷ് അധ്യക്ഷയായ ചടങ്ങിൽ ദുബൈ മലയാളം മിഷൻ രക്ഷാധികാരിയും നോർക്ക പ്രവാസിക്ഷേമനിധി ബോർഡ് ഡയറക്ടറുമായ എൻ.കെ. കുഞ്ഞഹമ്മദ് മുഖ്യാതിഥിയായി.
ചാപ്റ്റർ ചെയർമാൻ വിനോദ് നമ്പ്യാർ, മർകസ് ഗ്രൂപ് ഓഫ് എജുക്കേഷൻസ് ഡയറക്ടർ യഹിയ, ഓർമ പ്രസിഡന്റ് ഷിജു ബഷീർ എന്നിവർ ആശംസകൾ അർപ്പിച്ചു. സൂര്യകാന്തി, കണിക്കൊന്ന പരീക്ഷയിൽ വിജയികളായ കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റ് വിതരണം, സുഗതാഞ്ജലി ചാപ്റ്റർ തല വിജയികൾക്കുള്ള സമ്മാനങ്ങൾ എന്നിവ മന്ത്രി വിതരണം ചെയ്തു.
കുട്ടികൾക്കിടയിൽനിന്ന് ‘ആമ്പൽ’ വിദ്യാർഥി പ്രതിനിധി അദിതി പ്രമോദ് അധ്യാപകർക്ക് ആശംസകൾ അർപ്പിച്ചു. ‘സൂര്യകാന്തി’ വിദ്യാർഥി പ്രതിനിധി വിനായക് കവിത ആലപിച്ചു.
അധ്യാപകരായ സുനിൽ ആറാട്ടുകടവ്, ഷോബിൻ എന്നിവരുടെ നേതൃത്വത്തിൽ വില്ലനോവ, സിലിക്കൺ ഒയാസിസ് ക്ലാസുകളിലേക്കുള്ള കുട്ടികളുടെ പ്രവേശനോത്സവത്തിൽ പങ്കെടുത്ത കുട്ടികൾക്കുള്ള ആദ്യ ക്ലാസ് നടന്നു. ചാപ്റ്റർ സെക്രട്ടറി ദിലീപ് സി.എൻ.എൻ സ്വാഗതം പറഞ്ഞു.
ചാപ്റ്റർ കൺവീനർ ഫിറോസിയ ചടങ്ങിന് നന്ദി അർപ്പിച്ചു. ചാപ്റ്റർ കോഓഡിനേറ്റർസ് എക്സിക്യൂട്ടിവ് മെംബേർസ്, മറ്റു സംഘടനാ പ്രവർത്തകർ, അധ്യാപകർ, രക്ഷിതാക്കൾ ഉൾപ്പെടെ 200 ഓളം പേർ പരിപാടിയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.