ദുബൈ: മലയാളം മിഷൻ ദുബൈ ചാപ്റ്റർ നേതൃത്വത്തിൽ രണ്ടു ദിവസത്തെ അധ്യാപക പരിശീലന കളരി ഖിസൈസ് റവാഖ് ഇൻസ്റ്റിറ്റ്യൂട്ടിൽ നടന്നു. മലയാളം മിഷൻ ഭാഷാധ്യാപകൻ ടി. സതീഷ് കുമാർ ഉദ്ഘാടനം ചെയ്തു. അധ്യാപകരായ 54 പേർക്ക് സൂര്യകാന്തി, ആമ്പൽ കോഴ്സുകളുടെ പരിശീലനമാണ് നൽകിയത്. മുൻ കൺവീനർ കെ.വി. സജീവൻ, ഓർമ പ്രസിഡന്റ് റിയാസ് കൂത്തുപറമ്പ്, മുൻ ഓർമ പ്രസിഡന്റ് അബ്ദുൽ റഷീദ് എന്നിവർ സംസാരിച്ചു.
പുതിയ അധ്യാപകരുടെ പ്രവേശനോത്സവവും പരിശീലനവും മലയാളം മിഷൻ രജിസ്ട്രാർ വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു. ആദ്യ കോഴ്സ് ആയ കണിക്കൊന്നയുടെ പരിശീലനമാണ് നൽകിയത്. സമാപന യോഗത്തിൽ പരിശീലന രേഖ നൈമക്കും അധ്യാപക പരിശീലന കൈപ്പുസ്തകം അരുണിമക്കും കൈമാറി. ആർ.പി അധ്യാപകർക്കുള്ള ആദരവും രജിസ്ട്രാർ കൈമാറി. ജോയന്റ് സെക്രട്ടറി അംബുജം സതീഷ് സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സോണിയ ഷിനോയ് അധ്യക്ഷത വഹിച്ചു. ലോക കേരളസഭ പ്രത്യേക ക്ഷണിതാവ് രാജൻ മാഹി മുഖ്യാതിഥി ആയിരുന്നു. ചെയർമാൻ ദിലിപ്, മുൻ കൺവീനർ ശ്രീകല, കൺവീനർ ഫിറോസിയ എന്നിവർ സംസാരിച്ചു. സെക്രട്ടറി പ്രദീപ് തോപ്പിൽ നന്ദി പറഞ്ഞു. ഇതിന്റെ ഭാഗമായി തുടർ പരിശീലനങ്ങൾ സംഘടിപ്പിക്കുമെന്നും പരിശീലനം ലഭിച്ച അധ്യാപകർ ഇനി വരുന്ന പുതിയ അധ്യാപകർക്ക് പരിശീലനം നൽകുമെന്നും സംഘാടകർ അറിയിച്ചു. സാമൂഹിക പ്രതിബദ്ധത ഉയർത്തിപ്പിടിച്ചു മാതൃഭാഷ പഠിപ്പിക്കാൻ സന്നദ്ധരായ ആളുകൾ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടണം. ഫോൺ: +971 55 302 2550 (ഫിറോസിയ), +971 55 983 9820 (റിംന).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.