ദുബൈ: ഗ്രീൻസ്റ്റോം അന്താരാഷ്ട്ര ഫോട്ടോഗ്രഫി മത്സരത്തിൽ മലയാളിക്ക് രണ്ടാം സ്ഥാനം.ഷാർജയിലെ മലയാളി ഫോട്ടോഗ്രാഫർ നൗഫൽ പെരിന്തൽമണ്ണയാണ് ആറായിരത്തിലധികം ഫോട്ടോഗ്രഫർമാരെ പിന്തള്ളി പുരസ്കാരം നേടിയത്. അബൂദബിയിലെ ലിവ മരുഭൂമിയിലൂടെ ഒട്ടകവുമായി കടന്നുപോകുന്ന ഒരാളുടെ ചിത്രമാണ് അവാർഡിന് അർഹമായത്.
നിരവധി അന്താരാഷ്ട്ര അവാർഡുകൾ നേടിയ ഫോട്ടോഗ്രഫറാണ് നൗഫൽ. 52 രാജ്യങ്ങളിൽനിന്നെത്തിയ 6811 എൻട്രികളെ പിന്തള്ളിയാണ് ചിത്രം രണ്ടാം സ്ഥാനത്ത് എത്തിയത്.ബംഗ്ലാദേശി ഫോട്ടോഗ്രഫർ റഖായത്തുൽ കരീം റഖീമിെൻറ ചിത്രത്തിനാണ് ഒന്നാം സ്ഥാനം. ഇന്ത്യയിലെ ഗാസിയാബാദിൽനിന്നുള്ള ഫോട്ടോഗ്രഫർ കാർത്തികേയ ഗ്രോവർ മൂന്നാം സ്ഥാനം നേടി. ആദ്യ അഞ്ചുപേരിൽ മലയാളിയായ ശ്രീധരൻ വടക്കാഞ്ചേരിയും ഇടം പിടിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.