മാലിക് അൽ തീബ് പ്രവർത്തനമാരംഭിച്ചു

ദുബൈ: ജി.സി.സി.യിലും ഇന്ത്യയിലുമായി കഴിഞ്ഞ മൂന്ന് പതിറ്റാണ്ടു കാലമായി ഊദ് പെർഫ്യൂം വ്യാപാര രംഗത്തെ പ്രമുഖരായ മാലിക് അൽ തീബ് ഗ്രൂപ്പിന്‍റെ ദുബായിലെ 36-ാമത് ഔട് ലെറ്റ് ദുബൈ വർക്കയിൽ ദുബായ് കുറ്റാന്വേഷണ വിഭാഗം മേധാവി മുഹമ്മദ് നാസ്സർ അബ്ദുൽ റസൂഖി ഉദ്ഘടനം നിർവ്വഹിച്ചു.

റീടെയിൽ വ്യാപാര രംഗത്ത് ഇ-കൊമേഴ്‌സ് മേഖലയിൽ മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മുതൽ മുടക്കിനാണ് കമ്പനി ഇൗ വർഷം തുടക്കം കുറിച്ചിരിക്കുന്നത് ,‌ അറബ് ലോകത്ത് ഏറ്റവും പ്രിയമേറിയ ഇന്ത്യൻ, ഇന്തോനേഷ്യൻ, ശ്രീലങ്കൻ, ഫിലിപ്പീൻ തുടങ്ങിയ വ്യത്യസ്ത ശ്രേണികളിലുള്ള ഏറ്റവും വലിയ ഊദ് ശേഖരമാണ് മാലിക് അൽ തീബിന്‍റെ പ്രത്യേകത. അടുത്ത വർഷം ആരംഭത്തോട് കൂടി ഗ്രൂപ്പ് ജി.സി.സി യിൽ നൂറ് ഔട് ലെറ്റുകൾ തികക്കുമെന്ന് മാനേജിങ് ഡയറക്ടർ നൗഷാദ് പൊന്നമ്പത്ത് അറിയിച്ചു.

ചടങ്ങിൽ അറബ് പ്രമുഖരായ സുൽത്താൻ ബിൻ സാലേഹ് അൽ അലി, ഖാലിദ് അൽഗുഫിലി, ഭകീത് അലി ബിൻ സാറാം അൽ അലി, മാനേജിങ് ഡയറക്ടർ നൗഷാദ് പൊന്നമ്പത്, ഡയറക്ടർമാരായ അലി ഊദ്, സൽമാൻ പൊന്നമ്പത്, സാഹിർ, സാൻവീർ, ശബാബ്‌, പക്രുകുട്ടി നന്തോത്, ഫസൽ നന്ദോത്, അജീർ എം.പി എന്നിവർ സന്നിഹിതരായി. 

Tags:    
News Summary - malik altheeb starts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.