ദുബൈ: എക്സ്പോ 2020യിൽ പയറ്റാൻ കേരളത്തിൽ നിന്നുള്ള കളരി സംഘവും. നവംബർ അഞ്ചിനാണ് പൊന്നാനി സ്വദേശി മണികണ്ഠൻ ഗുരുക്കളുടെ ശിഷ്യൻമാർ ഇന്ത്യൻ പവലിയനിൽ കളരിമുറകൾ പുറത്തെടുക്കാനൊരുങ്ങുന്നത്. ആറു വയസ്സ് മുതൽ 58 വയസ് വരെയുള്ള 28 അംഗ സംഘമാണ് ഇതിനായി തയാറെടുക്കുന്നത്. മൂന്ന് മാസമായി ഇവർ പരിശീലനം തുടങ്ങിയിട്ട്. മെയ്പ്പയറ്റ്, ഉറുമിപ്പയറ്റ്, വാളുംപരിച, കഠാര പയറ്റ്, മുച്ചാൺ പയറ്റ് എന്നിവയെല്ലാം നവംബർ അഞ്ചിന് ഇന്ത്യൻ പവലിയനിൽ എത്തിയാൽ കാണാം. കെ.എം.സി.സി സംഘടിപ്പിക്കുന്ന പരിപാടികളുടെ ഭാഗമായാണ് കളരി സംഘവും ഒരുങ്ങുന്നത്. അരമണിക്കൂറിേലറെ കളരി പ്രദർശനമുണ്ടാകും.
ദുബൈ കരാമയിലെ ഗോൾഡൻ സ്റ്റാർ കരാേട്ടയിൽ രാവിലെയും വൈകുന്നേരവും സംഘം പരിശീലനം നടത്തുന്നുണ്ട്.
12 വർഷമായി ദുബൈയിലുള്ള മണികണ്ഠൻ പത്തു വർഷം മുൻപാണ് ക്ലബ്ബ് തുടങ്ങിയത്. 150ഓളം പേർ കരാേട്ടയിലും അത്രതന്നെ ശിഷ്യൻമാർ കളരിയിലും പരിശീലനം നടത്തുന്നുണ്ട്. അടുത്തമാസം കിസൈസിലും ഡിസംബറിൽ അജ്മാനിലും പുതിയ ക്ലബ്ബ് തുടങ്ങാനുള്ള പദ്ധതിയിലാണ്. നാട്ടിലെ പൊന്നാനി വി.കെ.എം കളരി നോക്കിനടത്തുന്നത് ഗുരുനാഥനായ കെ.ജി. പത്മനാഭനാണ്.
യു.എ.ഇ യൂത്ത് ആൻഡ് സ്പോർട്സ് മന്ത്രാലയവും യു.എ.ഇ കരേട്ട ഫെഡറേഷനും ചെയ്ത് തരുന്ന സൗകര്യങ്ങൾക്ക് നന്ദി അറിയിക്കുന്നതായും മണികണ്ഠൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.