അബൂദബി: ചരിത്രത്താളുകളിൽ സ്ഥാനം പിടിക്കുന്ന ഒരു സന്ദർശനത്തിന് യു.എ.ഇ കാത്തിരിക്കുകയാണ്. മതങ്ങൾക്കും സംസ്കാരങ്ങൾക്കും മീതെ മാനവികതയെ പ്രതിഷ്ഠിക്കുന്ന ആ കാൽവെപ്പിന് ഇനി മണിക്കൂറുകൾ മാത്രം.
സഹിഷ്ണുതയുടെയും സഹവർത്തിത്വത്തിെൻറയും അടയാളങ്ങളെ ദൃഢീകരിക്കുന്ന മഹാ സംഗമങ്ങളിലെ വിശിഷ്ട സാന്നിധ്യമായി ആഗോള കത്തോലിക്കാ സഭാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ വന്നെത്തുകയാണ്. മാനവരാശിക്ക് മുഴുവനുമായി പ്രത്യാശയുടെ തിരി തെളിയിക്കുന്ന അസുലഭ സന്ദർഭം.
അറേബ്യൻ ഉപദ്വീപിലേക്കുള്ള മാർപാപ്പയുടെ പ്രഥമ സന്ദർശനത്തിന് സഹിഷ്ണുത വർഷം ആചരിക്കുന്ന യു.എ.ഇയുടെ തലസ്ഥാനമായ അബൂദബിക്കാണ് ഭാഗ്യം ലഭിച്ചത്.
അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാെൻറ ക്ഷണം സ്വീകരിച്ച് മാർപാപ്പ എത്തുേമ്പാൾ വത്തിക്കാനും യു.എ.ഇയും തമ്മിലുള്ള ബന്ധങ്ങളിൽ പുത്തൻ അധ്യായങ്ങളും രചിക്കപ്പെടുകയാണ്.
യു.എ.ഇയിൽ താമസിക്കുന്ന 200ഒാളം കത്തോലിക്ക വിശ്വാസികളെ സംബന്ധിച്ച് അത്യപൂർവ ഭാഗ്യമാണ് കൈവന്നിരിക്കുന്നത്. മാർപാപ്പയുടെ നേതൃത്വത്തിൽ നടക്കുന്ന വിശുദ്ധ കുർബാനയിൽ പെങ്കടുത്ത് മലയാളികൾ ഉൾപ്പെടെയുള്ള 135,000ത്തോളം വിശ്വാസികൾ ആത്മനിർവൃതി നേടും.
വ്യത്യസ്ത മതനേതാക്കൾ പെങ്കടുക്കുന്ന മതാന്തര സമ്മേളനത്തിൽ മാർപാപ്പ ആശയങ്ങൾ പങ്കുവെക്കും. മുസ്ലിം എൽഡേഴ്സ് കൗൺസിൽ അംഗങ്ങളുമായി അദ്ദേഹം ചർച്ച നടത്തും.
അൽ അസ്ഹർ ഗ്രാൻഡ് ഇമാം ഡോ. അഹ്മദ് അൽ ത്വയ്യിബുമായി കൂടിക്കാഴ്ചയുമുണ്ടാകും. ഞായറാഴ്ച രാത്രി അബൂദബിയിലെത്തുന്ന മാർപാപ്പ തിങ്കളാഴ്ച ശൈഖ് മുഹമ്മദ് ബിൻ സായിദുമായി ചർച്ച നടത്തും. പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ മാർപാപ്പക്ക് സ്വീകരണം നൽകും. ചൊവ്വാഴ്ചയാണ് വിശ്വാസികൾ കാത്തിരിക്കുന്ന വിശുദ്ധ കുർബാന. കുർബാനക്ക് മുമ്പായി മാർപാപ്പ അബൂദബി സെൻറ് ജോസഫ്സ് കത്തീഡ്രൽ സന്ദർശിക്കും. കുർബാനക്ക് ശേഷം ഉച്ചയോടെ അദ്ദേഹം റോമിലേക്ക് മടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.