ഷാർജ: ഒമാൻ അതിർത്തിയോട് ചേർന്നു കിടക്കുന്ന അജ്മാൻ എമിറേറ്റിെൻറ മലയോര മേഖലയാണ് മസ്ഫൂത്ത്. എന്നാൽ, അജ്മാനിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന പ്രവാസികളിൽ ഭൂരിഭാഗം പേരും ഈ പ്രദേശത്ത് എത്തിയിട്ടുണ്ടാവില്ല. ഇവിടെക്ക് എത്താൻ ഒരുപാട് വഴികൾ താണ്ടണം. ദുബൈ, ഷാർജ, റാസൽഖൈമ എമിറേറ്റുകളും ഒമാനിലെ ബുറൈമി ഗവർണറേറ്റിലെ മഹ്ദ പ്രവിശ്യയും കടന്ന് വേണം ഈ സുന്ദരിയായ മലയോര ഗ്രാമീണ മേഖലയിലെത്താൻ.
മലകളും തോടുകളും കിടങ്ങുകളും നിറഞ്ഞ മസ്ഫൂത്തിലെ കാർഷിക മേഖലയും സമ്പന്നമാണ്. മഴയൊന്ന് ചാറിയാൽ പൊട്ടിച്ചിരിക്കുന്ന ജലാശയങ്ങൾ നിരവധിയുണ്ട് മേഖലയിൽ. സമീപത്തുള്ള ഒമാൻ പ്രവിശ്യകളിൽ എവിടെയെങ്കിലും മഴ പെയ്താൽ മലവെള്ളം മസ്ഫൂത്തിലേക്ക് കുതിച്ചെത്തുന്നതാണ് ഇതിനു കാരണം. തോടുകളിൽ വളർന്ന് നിൽക്കുന്ന, ചില്ലകളിൽ നിറയെ കിളി കൂടുകളുള്ള മരങ്ങൾ ഈ പ്രദേശത്തിെൻറ അഴകാണ്. ഗ്രാമീണ പാതകളിലൂടെയൊന്ന് നടക്കുേമ്പാൾ പൗരാണിക കോട്ടകളുടെ അവശിഷ്ടങ്ങൾ ധാരാളം കാണാം.
മസ്ഫൂത്ത് ഗേറ്റ് കടന്നാൽ വീടുകളുടെ വരവായി. 2017 ൽ നിർമ്മിച്ച കോടതിമുറി ഉൾപ്പെടെ നിരവധി സർക്കാർ കാര്യാലയങ്ങളും മുനിസിപ്പൽ കേന്ദ്രങ്ങളും ഗ്രാമത്തിലുണ്ട്.
13,500 ചതുരശ്ര മീറ്റർ വിസ്തീർണമുള്ളതും അജ്മാെൻറ രാജശിൽപി ശൈഖ് റാഷിദ് ബിൻ ഹുമൈദ് അൽ നുഐമിയുടെ പഴയ വീടിനെ ചുറ്റിപ്പറ്റി സ്ഥിതി ചെയ്യുന്ന അൽ ബറഖ ഉദ്യാനവും സന്ദർശകരുടെ ഇഷ്ടകേന്ദ്രമാണ്. പുനസ്ഥാപിച്ച ഗ്രാമത്തിന് മുകളിലെ മലനിരകളിലാണ് മസ്ഫൂത്ത് കോട്ട സ്ഥിതി ചെയ്യുന്നത്. കൊള്ളക്കാരിൽ നിന്ന് പ്രദേശത്തെ സംരക്ഷിക്കുന്നതിനായിരുന്നു ഇത് നിർമ്മിച്ചത്. 1815 നിർമിച്ച ബിൻ സുൽത്താൻ പള്ളിയാണ് ഗ്രാമത്തിെൻറ മറ്റൊരു ആകർഷണം.
മസ്ഫൂത്തിന് സമീപ ഗ്രാമമായ സായ് മുദൈറയും സുന്ദരിയാണ്. ഇതിന് സമീപത്ത് ഹജറൈൻ ജനത താമസിച്ചിരുന്ന പ്രദേശമാണ് ഹത്ത എന്നപേരിൽ ഇപ്പോൾ അറിയപ്പെടുന്നത്.
ദുബൈയുടെ ഭാഗമാണ് ഹത്ത, ഇവിടെ നിന്നാണ് മസ്ഫൂത്തിലേക്ക് ബസ് സർവ്വീസുണ്ട്. മൂന്ന് ദിർഹമാണ് നിരക്ക്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.