ഷാർജ: ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളോടെ മാസ് ഷാർജയുടെ 40ാം വാർഷികാഘോഷം നടത്തും. 15 യൂനിറ്റുകളും മൂന്നു മേഖല കമ്മിറ്റികളുമായി ഷാർജ, അജ്മാൻ ഉമ്മുല്‍ ഖുവൈന്‍ എമിറേറ്റ്സ് പരിധികളിൽ പ്രവർത്തിക്കുന്ന മാസിന്റെ പ്രതിനിധി സമ്മേളനം എ.എ. റഹീം എം.പി ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷങ്ങളുടെ ഉദ്ഘാടനം ഞായറാഴ്ച വൈകീട്ട് 5.30ന് ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ മുൻ മന്ത്രി എം.എം. മണി എം.എൽ.എ നിർവഹിക്കും.
യു.എ.ഇയിലെ വിവിധ സംഘടന നേതാക്കൾ പങ്കെടുക്കും. ഘോഷയാത്രയോടെ ആരംഭിക്കുന്ന പരിപാടിയിൽ മാസിലെ ഇരുനൂറിൽപരം കലാകാരന്മാർ അണിനിരക്കുന്ന കലാപരിപാടികളും അരങ്ങേറും. പ്രവേശനം സൗജന്യമായിരിക്കും. മാസ് ഷാർജ ഭാരവാഹികൾ: വാഹിദ് നാട്ടിക (പ്രസി), മുഹമ്മദ് ഹാരിസ് (വൈ. പ്രസി), ടി.സി. സമീന്ദ്രൻ (ജന. സെക്ര), ബ്രിജേഷ് ഗംഗാധരൻ (ജോ. സെക്ര), അജിത രാജേന്ദ്രൻ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.