റമദാന് മാസം സംസ്ക്കരണത്തിന്റെയും പരിശുദ്ധിയുടേതുമാണ്. ശരീരത്തിനും മനസ്സിനും പുതുജീവന്‍ ലഭിക്കുന്ന ശീലങ്ങളിലൂടെയും ചിന്തകളിലൂടെയും പ്രവൃത്തികളിലൂടെയും കടന്നുപോകുന്ന സമയമാണിത്. അല്പം ആസൂത്രിതമായി പ്രവര്‍ത്തിക്കുകയാണെങ്കില്‍ ഈ മാസത്തെ അപൂര്‍വ അവസരമായിക്കണ്ട് നിരവധി ലക്ഷ്യങ്ങള്‍ നിറവേറ്റാന്‍ കഴിയും.
ശരീരവും മനസ്സും ആത്മാവും ശുചീകരിക്കപ്പെടുന്ന ആത്മസംസ്ക്കരണ പ്രക്രിയയിലൂടെയാണ് റമദാന് അനുഷ്ഠിക്കുന്ന ഓരോ മനുഷ്യരും കടന്നുപോകുന്നത്. ആത്മീയമായ വെളിച്ചവും ഊര്‍ജ്ജവും നമ്മളില്‍ നിറയുന്ന ദിവസങ്ങള്‍ കൂടിയാണ്. അവ നിലനിര്‍ത്താന്‍ സാധിച്ചാല്‍ കൂടുതല്‍ വിജയകരവും അര്‍ത്ഥപൂര്‍ണ്ണവുമായ ജീവിതം നയിക്കാന്‍ നമുക്ക് കഴിയും. ഭയം, കുറ്റബോധം, നാണക്കേട്, സംശയം, ആര്‍ത്തി, അമിതമായ ആഗ്രഹം തുടങ്ങിയ മോശം വികാരങ്ങളകന്ന് സ്നേഹം, ദയ, കരുണ, അടുപ്പം തുടങ്ങിയ പോസിറ്റീവ് വികാരങ്ങള്‍ നമ്മളില്‍ നിറയുന്നതിനാല്‍ നമുക്ക് ആത്മീയമായ ഉയര്‍ച്ച ഉണ്ടാകുന്നു. അത് മുന്നോട്ടുള്ള ജീവിതത്തിലും നിലനിര്‍ത്താനും തുടരാനും കഴിഞ്ഞാല്‍ ജീവിതം മനോഹരമായിത്തീരും. മറ്റുള്ളവരോട് ക്ഷമിക്കാനും പൊറുക്കാനും അവരെ സ്നേഹിക്കാനും മനസ്സിലാക്കാനും ശ്രമിക്കുന്ന ഉത്തമ മനുഷ്യരായി മാറാന്‍ അത് നമ്മളെ പ്രാപ്തരാക്കുന്നു.
എന്തുകൊണ്ടും മനസ്സിന് സമാധാനവും ശാന്തിയും ലഭിക്കുന്ന ദിവസങ്ങളായതിനാല്‍ പ്രവൃത്തികളില്‍ കൂടുതലായി ഏര്‍പ്പെടാനുള്ള അവസരമാണിത്. റമദാന് സമയം ആന്തരികാവയവങ്ങള്‍ക്ക് വിശ്രമം നല്‍കുകയും അതുവഴി ശരീരം ശുദ്ധീകരിക്കപ്പെടുകയും ചെയ്യുന്നു. മോശം ചിന്തകളില്ലാതെ തുടരുന്നതിനാല്‍ ക്രിയേറ്റീവായും കാര്യക്ഷമമായും പ്രവര്‍ത്തിക്കാന്‍ കഴിയുന്നു. കോശങ്ങള്‍ക്ക് പുനരുജ്ജീവനം സംഭവിക്കുന്നു എന്നതിനാല്‍ നിങ്ങള്‍ കൂടുതല്‍ ഫ്രഷായും ഊര്‍ജ്ജസ്വലരായും കാണപ്പെടും. ഇതെല്ലാം നിങ്ങളുടെ ലക്ഷ്യത്തിലേക്കുള്ള മൂലധനമായി കരുതണം. ഈ എനര്‍ജിയെ പ്രവൃത്തികളിലേക്ക് വഴിതിരിച്ചുവിട്ട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നിറവേറ്റാനുള്ള ഉപാധിയായി ഉപയോഗിക്കണം.
വികാരങ്ങളെ നിയന്ത്രിച്ചു നിര്‍ത്തുന്ന മാസം കൂടിയാണ് റമദാന്. മറ്റുള്ളവരെക്കുറിച്ച് നല്ലതു മാത്രം ചിന്തിക്കാനും അവര്‍ക്കുവേണ്ടി നല്ലതു പ്രവര്‍ത്തിക്കാനും കിട്ടുന്ന അവസരമെന്ന നിലയില്‍ അതൊരു ശീലമാക്കി മാറ്റാന്‍ ശ്രമിക്കുക. ഭക്ഷണം ഒഴിവാക്കല്‍ മാത്രമല്ല വ്രതം എന്നു മനസ്സിലാക്കാന്‍ കൂടിയാണ് റമദാന് മാസം നമ്മോടു പറയുന്നത്. പഞ്ചേന്ദ്രിയങ്ങള്‍ക്കും വിശ്രമവും വ്രതവും നല്‍കണം. എങ്കില്‍ മാത്രമേ ശാരീരികവും മാനസികവുമായ ശുദ്ധീകരണം സംഭവിക്കുകയുള്ളൂ. വൈകാരിക പക്വതയാര്‍ജ്ജിക്കാന്‍ ഇത് പ്രയോജനം ചെയ്യും.
ശാരീരികാരോഗ്യവും സൗഖ്യവും കൈവരിക്കാന്‍ റമദാന് മാസത്തെ ഒരവസരമായി ഉപയോഗിക്കുക. ഉപവാസം അനുഷ്ഠിക്കുന്നത് വ്രതം മുറിക്കുമ്പോള്‍ അമിതമായി കഴിക്കാനും വിശ്രമിക്കാനുമുള്ള അവസരമാണെന്ന് കരുതരുത്. മിതമായി കഴിക്കുകയും ആവശ്യത്തിനു മാത്രം വ്യായാമം ചെയ്യുകയും വേണം. ഭക്ഷണം അമിതമാകുന്നത് വിപരീത ഫലമായിരിക്കും ചെയ്യുക. അസുഖങ്ങളെ തടയാനും ജീവിതശൈലിയില്‍ ഗുണപരമായ മാറ്റങ്ങള്‍ വരുത്തി പുതിയ ജീവിതക്രമം രൂപപ്പെടുത്താനും ഈ മാസത്തെ ഉപയോഗിക്കുക. മടി മാറും എന്നതാണ് റമദാന് ഉപവാസത്തിന്റെ മറ്റൊരു ഗുണം. ഭക്ഷണം പോലുള്ള നിരവധി ചിന്തകളില്ലാതെ ഫ്രീയായി ലഭിക്കുന്ന സമയം നിങ്ങളുടെ ജോലികളും മറ്റും പൂര്‍ത്തിയാക്കാനായി ഉപയോഗിക്കുക. സമാധാനത്തോടെയും സന്തോഷത്തോടെയും ശ്രദ്ധയോടെയും കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുന്ന സമയമാണിത്. അതിനെ ഫലവത്തായി ഉപയോഗിച്ചാല്‍ നല്ല വ്യക്തികളായി മാറാനും നിങ്ങളുടെ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനും കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.