ജീൻ തെറാപ്പിക്ക്​ വിധേയരാകുന്ന കുട്ടികൾ ​ആരോഗ്യപ്രവർത്തകർക്കും രക്ഷിതാക്കൾക്കുമൊപ്പം

2.1 ദശലക്ഷം ഡോളറി​െൻറ ജീൻ തെറപ്പി വഴി രണ്ടു കുഞ്ഞുങ്ങൾക്ക്​ പുതുജീവനേകി മെഡ്കെയർ

ദുബൈ: നൊവാർട്ടിസി​െൻറ മാനേജ്ഡ് ആക്സസ് പ്രോഗ്രാമി​െൻറ (എം.എ.പി) ഭാഗമായി സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ടൈപ് 1 ബാധിച്ച രണ്ട്​ കുഞ്ഞുങ്ങൾക്ക്​ കോംപ്ലിമെൻററി ജീൻ തെറപ്പി നൽകുന്ന മിഡിൽ ഈസ്​റ്റിലെ ആദ്യത്തെ ആരോഗ്യ സംരക്ഷണ ദാതാവായി മെഡ്കെയർ ഹോസ്പിറ്റൽസ്.

ഈ ജീൻ തെറപ്പി വികസിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാർട്ടിസ്, തിരഞ്ഞെടുത്ത 100 രോഗികൾക്ക്​ സൗജന്യമായി ജീൻ മാറ്റിവെക്കൽ തെറപ്പി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്​. ഇതി​െൻറ ഭാഗമായി ഓരോ 15 ദിവസത്തിലും ഒരു ശിശുവിനെ തിരഞ്ഞെടുക്കുന്നു. മിഡിൽ ഈസ്​റ്റിലെ ആദ്യ രണ്ട്​ കുഞ്ഞുങ്ങളെ മെഡ്കെയർ വുമൺ ആൻഡ്​ചിൽഡ്രൻ ഹോസ്പിറ്റലിൽ (MWCH) നിന്നുമാണ്​ തിരഞ്ഞെടുത്തത്.

സ്പൈനൽ മസ്കുലർ അട്രോഫി ജീൻ തെറപ്പി ചികിത്സ ആരംഭിച്ച യു.എ.ഇയിലെ ആദ്യത്തെ ആശുപത്രിയാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി മെഡ്കെയർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ സി.ഒ.ഒ ഡോ. ഷംസ അബ്​ദുല്ല ബിൻ ഹമ്മാദ് വ്യക്തമാക്കി.

ഈ ചികിത്സ ജീവിതംതന്നെ തിരികെ സമ്മാനിക്കുന്നുവെന്നതിൽ സന്തോഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ഒരു ജനിതകാവസ്ഥയാണ്​. പേശികളുടെ പ്രവർത്തനം ദുർബലമാകുന്നതോടെ കാലക്രമേണ രോഗി കൂടുതൽ ദുർബലാവസ്​ഥയിലേക്ക്​ നീങ്ങുന്നു. മരണത്തിലേക്ക്​ വരെ ഇത്​ നയിക്കുന്നു. എന്നാൽ, ജീൻ തെറപ്പിക്ക് വിധേയമാക്കിയാൽ രോഗിക്ക് സാധാരണ അവസ്​ഥ വീണ്ടെടുക്കാൻ കഴിയും. ജീൻ തെറപ്പിയിലൂടെ പകരം വെക്കുന്ന ജീൻ പകർപ്പ് ശരീരകോശങ്ങളിലേക്ക് പ്രവേശിക്കുകയും കുറവുള്ള എസ്.എം.എൻ പ്രോട്ടീൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്നതായി മെഡ്കെയർ വുമൺ ആൻഡ്​ ചിൽഡ്രൻ ഹോസ്പിറ്റൽ പീഡിയാട്രിക് യൂറോളജിസ്​റ്റായ ഡോക്ടർ വിവേക് മുൻഡാഡ പറഞ്ഞു. ഇത്തരം രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ജീവൻരക്ഷാ മരുന്നാണ്​ ഈ തെറപ്പിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.