2.1 ദശലക്ഷം ഡോളറിെൻറ ജീൻ തെറപ്പി വഴി രണ്ടു കുഞ്ഞുങ്ങൾക്ക് പുതുജീവനേകി മെഡ്കെയർ
text_fieldsദുബൈ: നൊവാർട്ടിസിെൻറ മാനേജ്ഡ് ആക്സസ് പ്രോഗ്രാമിെൻറ (എം.എ.പി) ഭാഗമായി സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ടൈപ് 1 ബാധിച്ച രണ്ട് കുഞ്ഞുങ്ങൾക്ക് കോംപ്ലിമെൻററി ജീൻ തെറപ്പി നൽകുന്ന മിഡിൽ ഈസ്റ്റിലെ ആദ്യത്തെ ആരോഗ്യ സംരക്ഷണ ദാതാവായി മെഡ്കെയർ ഹോസ്പിറ്റൽസ്.
ഈ ജീൻ തെറപ്പി വികസിപ്പിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ നോവാർട്ടിസ്, തിരഞ്ഞെടുത്ത 100 രോഗികൾക്ക് സൗജന്യമായി ജീൻ മാറ്റിവെക്കൽ തെറപ്പി വാഗ്ദാനം ചെയ്യുന്ന പദ്ധതിയാണിത്. ഇതിെൻറ ഭാഗമായി ഓരോ 15 ദിവസത്തിലും ഒരു ശിശുവിനെ തിരഞ്ഞെടുക്കുന്നു. മിഡിൽ ഈസ്റ്റിലെ ആദ്യ രണ്ട് കുഞ്ഞുങ്ങളെ മെഡ്കെയർ വുമൺ ആൻഡ്ചിൽഡ്രൻ ഹോസ്പിറ്റലിൽ (MWCH) നിന്നുമാണ് തിരഞ്ഞെടുത്തത്.
സ്പൈനൽ മസ്കുലർ അട്രോഫി ജീൻ തെറപ്പി ചികിത്സ ആരംഭിച്ച യു.എ.ഇയിലെ ആദ്യത്തെ ആശുപത്രിയാവാൻ സാധിച്ചതിൽ അഭിമാനിക്കുന്നതായി മെഡ്കെയർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ സി.ഒ.ഒ ഡോ. ഷംസ അബ്ദുല്ല ബിൻ ഹമ്മാദ് വ്യക്തമാക്കി.
ഈ ചികിത്സ ജീവിതംതന്നെ തിരികെ സമ്മാനിക്കുന്നുവെന്നതിൽ സന്തോഷിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.സ്പൈനൽ മസ്കുലർ അട്രോഫി (എസ്.എം.എ) ഒരു ജനിതകാവസ്ഥയാണ്. പേശികളുടെ പ്രവർത്തനം ദുർബലമാകുന്നതോടെ കാലക്രമേണ രോഗി കൂടുതൽ ദുർബലാവസ്ഥയിലേക്ക് നീങ്ങുന്നു. മരണത്തിലേക്ക് വരെ ഇത് നയിക്കുന്നു. എന്നാൽ, ജീൻ തെറപ്പിക്ക് വിധേയമാക്കിയാൽ രോഗിക്ക് സാധാരണ അവസ്ഥ വീണ്ടെടുക്കാൻ കഴിയും. ജീൻ തെറപ്പിയിലൂടെ പകരം വെക്കുന്ന ജീൻ പകർപ്പ് ശരീരകോശങ്ങളിലേക്ക് പ്രവേശിക്കുകയും കുറവുള്ള എസ്.എം.എൻ പ്രോട്ടീൻ ഉൽപാദിപ്പിക്കുകയും ചെയ്യുന്നതായി മെഡ്കെയർ വുമൺ ആൻഡ് ചിൽഡ്രൻ ഹോസ്പിറ്റൽ പീഡിയാട്രിക് യൂറോളജിസ്റ്റായ ഡോക്ടർ വിവേക് മുൻഡാഡ പറഞ്ഞു. ഇത്തരം രോഗാവസ്ഥയിലൂടെ കടന്നുപോകുന്നവർക്ക് ജീവൻരക്ഷാ മരുന്നാണ് ഈ തെറപ്പിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.