ദുബൈ: മീഡിയവൺ ഏർപ്പെടുത്തിയ 'ബ്രേവ് ഹാർട്ട്'അവാർഡിന് നാമനിർദേശം സമർപ്പിക്കാനുള്ള അവസാന സമയം ഇന്ന്. ആയിരക്കണക്കിന് അപേക്ഷകളാണ് ഇതുമായി ബന്ധപ്പെട്ട് ലഭിച്ചത്. കോവിഡ് പ്രതിസന്ധി കാലത്ത് ഗൾഫിൽ ആയിരങ്ങൾക്ക് തുണയായവരെ ആദരിക്കുന്നതിനാണ് പുരസ്കാരം. വ്യക്തികൾ, കൂട്ടായ്മകൾ, സ്ഥാപനങ്ങൾ എന്നിവരെയാണ് അവാർഡിനായി പരിഗണിക്കുക. മൂന്നുമാസം നീണ്ടുനിൽക്കുന്ന പ്രക്രിയയിൽ വിവിധ ഗൾഫ് രാജ്യങ്ങളിലായി അമ്പതോളം 'ബ്രേവ് ഹാർട്ട്'അവാർഡുകൾ വിതരണം ചെയ്യും.
സർക്കാർ സംവിധാനങ്ങൾ, ആരോഗ്യപ്രവർത്തകർ, മലയാളി കൂട്ടായ്മകൾ, അംഗീകൃത ഇന്ത്യൻ അസോസിയേഷനുകൾ, ശ്രദ്ധേയമായതും വേറിട്ടതുമായ പ്രവർത്തനങ്ങൾകൊണ്ട് ആദരമർഹിക്കുന്ന വ്യക്തികൾ, സാമൂഹിക പ്രവർത്തകർ, സ്വകാര്യ വാണിജ്യ സ്ഥാപനങ്ങൾ എന്നിവക്കാണ് പുരസ്കാരം. braveheart@mediaone.in എന്ന ഇ-മെയിൽ വിലാസത്തിലാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.